Saudi Arabia

വിമാന സര്‍വീസ് പുനരാരംഭിക്കല്‍: പ്രഖ്യാപനം വൈകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

 

റിയാദ് : കോവിഡ് വ്യാപന നിയന്ത്രണത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന പ്രഖ്യാപനം വൈകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇന്ന് പുലര്‍ച്ചെ ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തിലാണ് പ്രവാസികള്‍ കാത്തിരുന്ന തീരുമാനം നീളുമെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. പുതിയ പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടില്ല. അന്തര്‍ദേശീയ വിമാന യാത്രയുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് ഇന്നലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം കോവിഡ് നിയന്ത്രണത്തിലായപ്പോള്‍ അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുക അടുത്ത വര്‍ഷം ജനുവരിയിലാണെന്നും ഒരു മാസം മുമ്പേ തീയതി പ്രഖ്യാപിക്കുമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ചൊവ്വാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത്.

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിമാന സര്‍വീസ് ഭാഗികമായി പുനാരാരംഭിച്ചിരുന്നു . കോവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലുള്ളതിനാല്‍ ഇന്ത്യ,അര്‍ജന്റീന ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇപ്പോഴും വിമാന വിലക്ക് തുടരുകയാണ്. നിലവില്‍ സൗദിയില്‍ മൊത്തം കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാന വിലക്ക് നീക്കുമെന്നായിരുന്നു സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ നിന്ന് സൗദിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ഇന്നലെ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി മന്‍സൂരിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയതെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.