Kerala

കോവിഡ് പ്രതിരോധ നടപടികളിൽ സംതൃപ്തി പ്രകടിപ്പിച്ചത് കേരളത്തിൽ നിന്നുള്ളവർ: സിപിപിആർ സ്വാധീന സർവ്വേ

 

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഇന്ത്യയിലെ പ്രധാന സംസ്‌ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ‘കോവിഡ്-19 സ്വാധീന സർവ്വേ’ യിൽ മഹാമാരിക്കെതിരെ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച പ്രതിരോധ നടപടികളിൽ കേരളത്തിൽ നിന്നുള്ളവർ വലിയ സംതൃപ്തി പ്രകടിപ്പിച്ചതായി കണ്ടെത്തി.

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും, പ്രതിസന്ധിയെ ഗവൺമെന്റ് എങ്ങനെ നേരിടുന്നു എന്ന അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനും, ജനങ്ങളുടെ ധാരണകൾ, പ്രതിരോധ ശീലങ്ങൾ, സർക്കാരുകളുടെ പ്രതിരോധ നടപടികൾ എന്നിവയിലേക്കും റിപ്പോർട്ട് വെളിച്ചം വീശുന്നു. ലോക്ക്ഡൗണിന് മുമ്പും ലോക്ക്ൺഡൗൺ ഘട്ടത്തിലും ജനങ്ങളുടെ യാത്രാ രീതികളെക്കുറിച്ച് പരിശോധിക്കുകയും, പൊതുഗതാഗതത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണയിൽ വന്ന മാറ്റം വിലയിരുത്തുകയും ചെയ്തു.

പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിൽ കേരള സർക്കാരിന്റെ നടപടികൾക്ക് 5 എന്ന സ്കെയിലിൽ 4.11 ശരാശരി റേറ്റിംഗ് ലഭിച്ചു. സർവ്വേയ്‌ക്ക് മുമ്പും സർവ്വേ സമയത്തും കേരള സർക്കാറിന്റെ സമയോചിതമായ ഇടപെടലുകൾ മൂലം അണുബാധ നിരക്ക് കുറക്കാനായതാകാം ഇതിന് കാരണം. എന്നാൽ കേന്ദ്ര ഗവണ്മെന്റിന്റെ നടപടികൾക്ക് 2.44 റേറ്റിംഗാണ് ലഭിച്ചത്. എല്ലാ സംസ്ഥാന സർക്കാരുകളുടെയും ആകെ ശരാശരി റേറ്റിംഗ് 3.32 ആണ്.

അൺലോക്ക് ഒന്നാം ഘട്ട കാലയളവിൽ, ജൂൺ 16 മുതൽ 30 വരെ, ഇന്ത്യയിലുടനീളം 500 പേർക്കിടയിലാണ് സർവ്വേ നടത്തിയത്. 2020 ഫെബ്രുവരി മുതൽ ഇന്ത്യയിൽ താമസിച്ചുവരുന്ന 18 വയസ്സിന് മുകളിലുള്ളവരും, 22 സംസ്ഥാനങ്ങളിലും, 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. ഇതിൽ 41% പേർ കേരളത്തിൽ നിന്നുള്ളവരാണ്.

പ്രധാന കണ്ടെത്തലുകൾ;

കോവിഡ്-19നെ കുറിച്ചുള്ള ധാരണ;

  • കോവിഡ്-19 മഹാമാരിയുടെ ആഘാതം താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ പ്രതിസന്ധിയെന്നതിനേക്കാൾ അത് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയ ആഘാതം കൂടുതൽ ഗുരുതരമാണെന്ന് സർവ്വേയിൽ പങ്കെടുത്തവർ കണക്കാക്കുന്നു.
  • പ്രതികരിച്ചവരിൽ പത്തിൽ ഒമ്പത് പേരും കോവിഡ്-19 സമ്പദ്‌വ്യവസ്ഥയെ ശക്തമായ രീതിയിൽ ബാധിക്കുന്നതായും, പത്തിൽ ആറുപേർ കോവിഡ്-19 ഭീഷണിയെ വലിയൊരു ആരോഗ്യ പ്രതിസന്ധിയായും കണക്കാക്കുന്നു.
  • നാലിലൊന്ന് പേരും വിശ്വസിക്കുന്നത് കോവിഡ്-19 അവരെ ബാധിക്കാനോ അവർക്ക് രോഗം പിടിപെടാനോ ഉള്ള സാധ്യത ഇല്ലെന്നാണ്.

സർക്കാർ പ്രതിരോധ നടപടികളെക്കുറിച്ചുള്ള ധാരണ;

  • 2020 മാർച്ച് 24 ന് ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക്ഡൗൺ ന്യായീകരിക്കാവുന്നതാണെന്ന് മൂന്നിൽ രണ്ട് വിഭാഗം ആളുകളും വിശ്വസിക്കുന്നു.
  • കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ ഫലപ്രദമായെന്ന് ഭൂരിഭാഗം (ഏകദേശം മൂന്നിൽ നാല്) ആളുകളും വിശ്വസിക്കുന്നു.
  • കേന്ദ്രവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ്-19 നോടുള്ള അതത് സംസ്ഥാന സർക്കാരുകളുടെ പ്രതിരോധ നടപടികളിൽ സർവ്വേയിൽ പ്രതീകരിച്ചവർ താരതമ്യേന സംതൃപ്തി പ്രകടിപ്പിച്ചു.
  • സർവ്വേയിൽ ഉൾപ്പെടുത്തിയ പ്രധാന ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ വച്ച് സംസ്‌ഥാന ഗവൺമെന്റുകളുടെ കോവിഡ്-19 പ്രതിരോധ നടപടികളിൽ കൂടുതൽ സംതൃപ്തി പ്രകടിപ്പിച്ചത് കേരളത്തിൽ നിന്നുള്ളവരാണ്.

മുൻകരുതൽ ശീലങ്ങൾ;

  • ഡോക്ടർമാർ, പോലീസ്, പബ്ലിക് ആശുപത്രികൾ, എൻ‌ജി‌ഒകൾ എന്നിവയിൽ ഇവർ ഉയർന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും, സർക്കാർ, സ്വകാര്യ ആശുപത്രികൾ, മാധ്യമങ്ങൾ എന്നിവയിൽ കുറഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
  • കോവിഡ്-19 പ്രതിരോധ നടപടികളോട് സഹകരിക്കുകയും, ഉയർന്ന തോതിലുള്ള അവബോധവും ഇവർ പ്രകടമാക്കി. പ്രതിരോധ ശീലങ്ങളിൽ ശരാശരി 4 അല്ലെങ്കിൽ അതിലും ഉയർന്ന റേറ്റിംഗും പ്രകടമാക്കി.

സ്ത്രീകൾ;

  • പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾ സ്ഥിരമായി പ്രതിരോധ ശീലങ്ങൾ പാലിക്കുന്നവരായി കാണപ്പെട്ടു.
  • ലോക്‌ഡൗൺ മൂലം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സൂചകങ്ങളിൽ ഉണ്ടായ പ്രതികൂല മാറ്റങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതൽ കാണപ്പെട്ടു. പ്രത്യേകിച്ച്, അവർ കുടുംബത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, പൊതു സ്ഥലങ്ങളിൽ പോകുന്നതിൽ ആശങ്കാകുലരായും കാണപ്പെട്ടു.
  • സർവ്വേയിൽ പങ്കെടുത്ത പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കുടുംബങ്ങളിലും ശമ്പളം ലഭിക്കാത്ത വീട്ടുജോലികളിലും കൂടുതൽ സമയം ചെലവഴിച്ചതായി കണ്ടത്.

വിവര സ്രോതസ്സുകൾ;

കോവിഡ്-19 മായി ബന്ധപ്പെട്ട വാർത്തകൾ ലഭിക്കുന്നതിന് കുടുംബം/സുഹൃത്തുക്കൾ/സഹപ്രവർത്തകർ എന്നിവരുമായുള്ള സംഭാഷണങ്ങളെയും സമൂഹ മാധ്യമങ്ങളെയും ആശ്രയിക്കുന്നതിനുപകരം ടിവി ന്യൂസ് സ്റ്റേഷനുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, സർക്കാർ പത്രക്കുറിപ്പുകൾ, പത്രങ്ങൾ പോലുള്ള പരമ്പരാഗത/ഔപചാരിക വിവര സ്രോതസ്സുകളാണ് മിക്കവരും ഉപയോഗിച്ചത്.

ലോക്ക്ഡൗൺ സമയത്തെ ജീവിതവും ജോലിയും;

  • ലോക്ക്ഡൗൺ സമയത്ത് മൊത്തത്തിലുള്ള ഉൽ‌പാദനക്ഷമതയുടെ അളവ് കുറവായിരുന്നെന്ന് 50% പേർ പ്രതികരിച്ചു.
  • വ്യായാമവും മറ്റു ശാരീരിക പ്രവർത്തനങ്ങളും കുറഞ്ഞതായും, ഇവക്ക് മുമ്പത്തേതിനേക്കാൾ വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ചതായും പറഞ്ഞു.
  • ലോക്ക്ഡൗൺ കാലയളവിൽ ജോലിയുള്ള നാലിൽ ഒരാൾക്ക് ശമ്പളം വെട്ടിചുരുക്കൽ നടപടി നേരിടേണ്ടി വന്നു.

ഗതാഗത രീതികളിലെ മാറ്റം;

  • കോവിഡ് മൂലവും തുടർന്നുള്ള ലോക്‌ഡൗണിലും സർവ്വേയിൽ പങ്കെടുത്ത ആളുകളുടെ ഗതാഗത രീതികളിൽ മാറ്റം സംഭവിച്ചതായി കണ്ടു. പൊതുഗതാഗത രീതികളിൽ നിന്നും സ്വകാര്യഗതാഗത രീതിയിലേക്ക് വ്യക്തമായ ഒരു മാറ്റം സംഭവിച്ചതായി കണ്ടു.
  • പ്രതികരിച്ച പത്തിൽ ആറുപേരും കോവിഡിന് മുൻപ് സ്വകാര്യഗതാഗതം ഉപയോഗിക്കുന്നവരായിരുന്നു, എന്നാൽ ലോക്‌ഡൗണിന് ശേഷം പത്തിൽ ഒമ്പത് പേരും സ്വകാര്യ ഗതാഗതത്തിന് മുൻഗണ നൽകുന്നതായി കാണുന്നു. ലോക്‌ഡൗണിന് ശേഷം പൊതുഗതാഗത ഉപയോക്താക്കളുടെ പങ്ക് നാലിൽ നിന്ന് ഒന്നിലേക്ക് (പത്തിൽ) കുറയുമെന്ന് ഇത് സൂചിപ്പിക്കുന്നു.
  • ലോക്‌ഡൗണിന് ശേഷം പൊതുഗതാഗതം സുരക്ഷിതമല്ലെന്ന്‌ പത്തിൽ ആറുപേരും അഭിപ്രായപ്പെട്ടു. പത്തിൽ രണ്ടുപേർ ലോക്‌ഡൗണിന് ശേഷം പുതിയ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നതായും പറഞ്ഞു.
  • പുതുതായി വാങ്ങുന്ന വാഹനങ്ങളിൽ 65% കാറുകളാകുമെന്നും അതിനാൽ, ലോക്‌ഡൗണിന് ശേഷം കാറുകളുടെ എണ്ണത്തിൽ 13% വർദ്ധനവ് ഉണ്ടാകുമെന്നും സർവ്വേ ഫലം ചൂണ്ടികാണിക്കുന്നു.

സർവ്വേ റിപ്പോർട്ടിന്‍റെ പൂർണരൂപം ഈ ലിങ്കിൽ ലഭ്യമാണ്. https://www.cppr.in/reports-and-papers/covid-19-impact-survey-covid-19-related-perceptions-precautionary-behaviour-and-response.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.