ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ മുഴുവന്‍ വെറുതെവിട്ട കോടതി വിധിക്കെതിരെ ശശി തരൂര്‍ എംപി. അക്രമാസക്തരായ ഒരു കൂട്ടം ആളുകളെ കൂടുതല്‍ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കില്‍ പിന്നെ ഡല്‍ഹി കലാപ കേസ് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം.
28 വര്‍ഷം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. പള്ളി തകര്‍ക്കാന്‍ ആരും ആസൂത്രണം ചെയ്തില്ലെന്നും ആകസ്മികമായി തകര്‍ക്കപ്പെട്ടതാണ് എന്നുമാണ് ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് വിധി പ്രസ്താവത്തില്‍ പറഞ്ഞത്. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ള നേതാക്കള്‍ പള്ളി പൊളിക്കലിനെ തടയാനാണ് ശ്രമിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.
മുഴുവന്‍ പ്രതികളെയും വറുതെവിട്ട കോടതി വിധിക്കെതിരെ രാഷ്ട്രിയ-കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി പള്ളി പൊളിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി തുടങ്ങി 32 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.