രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ പദവിയും നഷ്ടപ്പെട്ട സച്ചിന്‍ പൈലറ്റിനെക്കുറിച്ചാണ് ശശി തരൂര്‍ പ്രതികരിച്ചത്. പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല എന്ന് സച്ചിന്‍റെ പുറത്താക്കലിനെ ശരി വെച്ച് തരൂർ ട്വിറ്ററില്‍ കുറിച്ചു.
ഡോക്ടർ ശശി തരൂരിന്‍റെ ട്വീറ്റ് ഇങ്ങനെ:
നമ്മൾ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്? പണ്ട് ആനപ്പുറത്ത് കയറിയതിനെ തഴമ്പുണ്ടായത് കൊണ്ട് എന്നതൊക്കെ പഴയ ന്യായീകരണമാണ്. ഞാനും പണ്ട് കോൺഗ്രസ് ആയത് കോൺഗ്രസിന്റെ ചരിത്രവും പാരന്പര്യവും മനസ്സിലാക്കിത്തന്നെയാണ്. പക്ഷെ, ഇന്നത്തെ അവസ്ഥ എന്താണ്? ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ബഹുമാനിക്കുന്ന, ഇന്ത്യയിലെ ജനങ്ങളെ വിഘടിപ്പിക്കാത്ത, ഇന്ത്യയുടെ വൈവിധ്യത്തെ ബഹുമാനിക്കുന്ന ഒരു ലിബറൽ ഫ്രണ്ട് വളർന്ന് വരേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അങ്ങിനെ ഒരു ഫ്രണ്ട് വളർന്ന് വന്നില്ലെങ്കിൽ ഇന്ത്യയുടെ കാര്യം വളരെ പരിതാപകരമാവും എന്നത് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതല്ലേ?
ബി ജെ പി പല രീതിയിൽ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കും. അവർ കോൺഗ്രസിനെ മാത്രമേ തകർക്കാൻ ശ്രമിക്കുകയുള്ളൂ. കാരണം ഇന്നും, കോൺഗ്രസ് ക്ഷീണിച്ച ഈ അവസ്ഥയിലും ബി ജെ പി ഭയക്കുന്നത് കോൺഗ്രസിനെ മാത്രമാണ്. അത് കോൺഗ്രസിന്റെ വിചാരധാര ഒന്ന് കൊണ്ട് മാത്രമാണ്.
അവിടെയുമിവിടെയും വല്ലവരും കോൺഗ്രസിനെ കൂടുതൽ ക്ഷീണിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരോട് കൊടുക്കുന്ന സന്ദേശമാണ് ഡോക്ടർ തരൂർ ട്വീറ്റ് ചെയ്തിട്ടുള്ളത്. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസിനെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്. അതല്ലാതെ സ്വന്തം താല്പര്യത്തിന് വേണ്ടി കോൺഗ്രസിനെ വീണ്ടും തളർത്തുക എന്നതല്ല. ഇവിടെ വളരേണ്ടത് കോൺഗ്രസിന്‍റെ വിചാരധാരയാണ്. അത് കൊണ്ട് എന്തെങ്കിലും എവിടെയെങ്കിലും കേൾക്കുന്പോഴേക്ക് നെഗറ്റീവിറ്റി വാരിവിതറേണ്ട ആവശ്യമില്ല.
കോൺഗ്രസിന്‍റെ വിചാരധാര ഉൾക്കൊള്ളുന്ന അവസാനത്തെ തരി ഇന്ത്യൻ മണ്ണിൽ ഉള്ളിടത്തോളം കോൺഗ്രസിന്റെ കൂടെ നിൽക്കും എന്ന ഒരു പ്രതിജ്ഞ നാം എടുക്കേണ്ടതുണ്ട്. അതല്ലാതെ ആരെങ്കിലും കോൺഗ്രസിൽ നിന്ന് പോകുമ്പോഴേക്ക് ലോകാവസാനം ആകും എന്ന് ചിന്തിക്കുന്നവർ മറ്റുള്ളവർക്ക് കൂടെ നെഗറ്റിവിറ്റി വാരി വിതറുകയാണ് എന്നോർക്കേണ്ടതുണ്ട്.
#ഞാൻകോൺഗ്രസിന്‍റെ വിചാരധാരക്കൊപ്പം ഗഹ്ലോട്ടിന് ഐക്യദാർഢ്യം
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.