തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ ആരോപണവുമായി ഒന്നാം പ്രതി രതീഷ്. തൊഴില്‍ തട്ടിപ്പില്‍ സരിതയാണ് മുഖ്യകണ്ണിയെന്ന് രതീഷ് ആരോപിച്ചു. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയതെന്നും ജാമ്യപേക്ഷ പറയുന്നു. സരിത നല്‍കിയ ചെക്കും ജാമ്യപേക്ഷക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ബെവ്‌ക്കോ-കെടിഡിസി പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാര്‍ മുഖേന സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനുമായുള്ള സരിതയുടെ ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിക്കാരാണെന്ന് സരിതയുടേതെന്ന പേരില്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നു.
പാര്‍ട്ടിക്കാര്‍ക്ക് തന്നെ പേടിയാണെന്നും ആ അവസരം മുതലാക്കി പിഴിയുകയാണെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. വാങ്ങുന്ന പണം പാര്‍ട്ടി ഫണ്ടിലേക്കും ഉദ്യോഗസ്ഥര്‍ക്കുമാണെന്നും സരിതയുടേതെന്ന പേരില്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നു. അതേസമയം പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി സരിത തന്നെ രംഗത്തെത്തിയിരുന്നു. ശബ്ദരേഖ തന്റേതല്ലെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും സരിത ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.