സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയിൽ നന്ദനനെ റിമാൻഡ് ചെയ്‌തു. കേസില്‍ രണ്ടു പ്രതികളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ വീട്ടിൽ സുജയ്‌കുമാർ (36), കുഴിപറമ്പിൽ സുനീഷ് (40) എന്നിവരെയാണ് എസിപി ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം അറസ്റ്റുചെയ്‌തത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. ബുധനാഴ്‌ച പകൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിക്കുമുന്നിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഒന്നാംപ്രതി നന്ദനനെ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസിപി പറഞ്ഞു.
പ്രതിയെ മിഷൻ ക്വാർട്ടേഴ്‌സ് അമ്പിളിക്കല കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. കോവിഡ് പരിശോധന നെഗറ്റീവായാൽ വിയ്യൂർ ജയിലിലേക്ക് മാറ്റും. ഞായറാഴ്‌ച രാത്രി 10.30ഓടെയാണ് ഒന്നാംപ്രതിയുടെ വീടിനടുത്തുള്ള കളരിക്ക് സമീപത്തുവച്ച് സനൂപിനെ തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. മറ്റു പ്രതികളെ പിടികൂടാൻ നാല് പ്രത്യേക പൊലീസ് ടീം പ്രവർത്തനം തുടങ്ങി. സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും അന്വേഷകസംഘത്തിൽ സജീവമായുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.