തന്നെ തഴഞ്ഞവര്‍ക്ക് മുന്‍പില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് മലയാളത്തിന്റെ അഭിമാനമായ സഞ്ജു സാംസണ്‍. മനഃപൂര്‍വ്വമല്ലാതെയാണെങ്കിലും ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം വൈകിപ്പിച്ച ധോണിയെയും ഒപ്പം ഇറങ്ങാന്‍ മടിച്ച രാഹുലിനെയും വിക്കറ്റിന് പിന്നില്‍ സാക്ഷി നിര്‍ത്തിയാണ് ഐപിഎല്ലിലെ സഞ്ജുവിന്റെ മാസ്മരിക പ്രകടനം. കാലം കാത്തുവെച്ച പകരംവീട്ടലായിരുന്നു അത്…
2014ലാണ് ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനംപിടിക്കുന്നത്. എന്നാല്‍ ധോണി ക്യാപ്ടനായ ടീമില്‍ സഞ്ജുവിന് കയറിക്കൂടാന്‍ അത്ര എളുപ്പമായിരുന്നില്ല. സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം വൈകിയാണ് കളിക്കടത്തിലേക്ക് സഞ്ജു ഇറങ്ങിയത്. ഇതിനൊരു മധുരപ്രതികാരമെന്ന രീതിയിലാണ് ഐപിഎല്‍ 13-ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ രാജസ്ഥാന്‍ റോയന്‍സ് സഞ്ജുവിന്റെ പ്രകടനം. ധോണിയെ പുറകില്‍ നിര്‍ത്തി 34 പന്തില്‍ ഒരു ഫോറും ഒന്‍പത് സിക്‌സുകളും ഉള്‍പ്പെടെ 74 റണ്‍സാണ് സഞ്ജു അടിച്ചുപറത്തിയത്. സഞ്ജുവിന്റെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൂപ്പുകുത്തുകയായിരുന്നു.
തനിക്കൊപ്പം കളിക്കാന്‍ ഇറങ്ങില്ലെന്ന് പറഞ്ഞ രാഹുലിനും ഈ ഐപിഎല്‍ സീസണില്‍ തന്നെ സഞ്ജു മറുപടി നല്‍കി. ഈ വര്‍ഷം ആദ്യം ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 മത്സരത്തില്‍ കെ.എല്‍ രാഹുലിന് കൂട്ടായി സഞ്ജുവിനെയായിരുന്നു ക്യാപ്റ്റര്‍ കോഹ്ലി നിശ്ചയിച്ചത്. എന്നാല്‍ പരിചയക്കുറവിന്റെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കുകയും പകരം കോലി രാഹുലിന് കൂട്ടായി എത്തുകയുമായിരുന്നു. ഇപ്പോള്‍ രാഹുലിന്റെ മുന്‍പില്‍ വെച്ച് 42 പന്തില്‍ 85 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. രാഹുല്‍ ക്യാപ്ടനായ പഞ്ചാബ് ഇലവന്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് സഞ്ജു തന്നെയാണ്.
ഐപിഎല്ലിന് വേണ്ടി ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു സഞ്ജു. ഇക്കാര്യം ഐപിഎല്‍ കമന്ററി ബോക്‌സില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. സുനില്‍ഗാവസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ഷെയ്ന്‍ വോണ്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ബ്രയാന്‍ ലാറ തുടങ്ങിയവര്‍ സഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തിയവരാണ്. 13-ാം ഓവറില്‍ ജയിംസ് നീഷമിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച സഞ്ജുവിനെ നീഷം തന്നെ അഭിനന്ദിച്ചിരുന്നു. ഒരു ബാറ്റ്‌സ്മാന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണത്.
പന്ത് അടിച്ച് പരത്തുകയെന്നത് ക്രിക്കറ്റില്‍ ഏറ്റവും നിസാരം എന്ന് തോന്നിപ്പിക്കുന്ന ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ അത് അതിമനോഹരമായാണ് സഞ്ജു കൈകാര്യം ചെയ്തത്. സഞ്ജുവിനെ എം.എസ് ധോണിയുമായി താരതമ്യപ്പെടുത്തിയ ശശി തരൂരിന് ഗൗതം ഗംഭീര്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ധോണി ആകേണ്ട ആവശ്യം സഞ്ജുവിന് ഇല്ലെന്നും സഞ്ജു സാംസണ്‍ ആയി തന്നെ കളിച്ചാല്‍ മതിയെന്നാണ് അദ്ദേഹം സഞ്ജുവിനെ പിന്തുണച്ച് പറഞ്ഞത്.
സഞ്ജുവിന്റെ ഐപിഎല്‍ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള യാത്ര തുടരാന്‍ സഹായകമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇത്രയും നന്നായി കളിക്കുന്ന സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ഷെയ്ന്‍ വോണ്‍ വരെ അമ്പരന്നിരിക്കുകയാണ്. ഇനി ഏത് തരത്തിലുള്ള പ്രകടനം കാഴ്ച്ചവെച്ചാല്‍ ആണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുക?
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.