Kerala

സാജിദ് യഹിയായുടെ ‘കണ്‍കള്‍ നീയേ’; മ്യൂസിക്കല്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണം

 

സംവിധായകനും നടനുമായ സാജിദ് യഹിയാ ഒരുക്കിയ മ്യൂസിക്കല്‍ വീഡിയോ ‘കണ്‍കള്‍ നീയേ’ മികച്ച പ്രതികരണം നേടി ശ്രദ്ധേയമാകുന്നു. പ്രശസ്ത പിന്നണി ഗായികശ്രേയരാഘവ് പാടി അഭിനയിച്ച ഗാനം മലയാളത്തിലും തമിഴിലുമായാണ് പുറത്തിറങ്ങിയത്. തമിഴ് വേര്‍ഷന്‍ റിലീസ് ചെയ്തത് തെന്നിന്ത്യന്‍ താരം റഹ്‌മാനും. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

ശ്രേയ രാഘവിനൊപ്പം പുതുമുഖം അനസ് റഹ്‌മാനാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി പി ഒറിജിനല്‍ റെക്കോര്‍ഡ്‌സ് ആണ് ‘കണ്‍കള്‍ നീയേ’നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ഞായറാഴ്ച റിലീസ് ചെയ്തത്.

ഉന്നത നിലവാരമുള്ള ഒരു ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഗീതത്തേക്കാളും ആലാപനത്തേക്കാളും ഏറെ ഉയരത്തിലാണ് മനം മയക്കുന്ന അതിന്റെ ടേക്കിംഗ്. സാജിദ് യാഹിയയുടെ സംവിധാനമികവു തന്നെയാണ് ഇവിടെ എടുത്തുകാണുന്നത്. അപൂര്‍വം ചിലരെങ്കിലും ഊഹിച്ചേക്കാവുന്ന ഹൃദയാവര്‍ജകമായ ട്വിസ്റ്റാണ് വിഡിയോയുടെ ക്ലൈമാക്സില്‍ കാത്തിരിക്കുന്നത്.

മലയാളത്തില്‍ വൈശാഖ് സുഗുണന്‍, ലിങ്കു എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയയാണ്. ഗാനത്തിന്റെ തമിഴ് വരികള്‍ രചിച്ചിരിക്കുന്നത് ശിവ ഗംഗ. ഛായാഗ്രഹണം സോണി സെബാന്‍, ആസിഫ് പാവ്. എഡിറ്റിങ്ങ് അമല്‍ മനോജ്, പ്രോഗ്രാമിംഗ് സിബി മാത്യു അലക്സ്, മേക്കപ്പ് അനീഷ് സി ബാബു, സെക്കന്റ് യൂണിറ്റ് ക്യാമറ സാജന്‍ സെബാസ്റ്റ്യന്‍, ആഷിഖ്, ഹിഷാം അന്‍വര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാഹിദ് മുഹമ്മദ്. വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ധീന്‍, ഡി ഐ ആന്‍ഡ് കളറിങ് സുജിത് സദാശിവന്‍.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.