Kerala

ശബരിമല വെർച്വൽ ക്യു ഇന്നു മുതൽ; ഇടത്താവളങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

 

ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിന് വെർച്വൽ ക്യു സംവിധാനം ഇന്നു രാവിലെ പ്രവർത്തനക്ഷമമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. പമ്പാ നദിയിൽ കുളിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. 16 മുതൽ 21 വരെയാണ് തുലാമാസ പൂജ.

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നതിനൊപ്പം എരുമേലിയിലും കോട്ടയം ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും കലക്ടർ എം. അഞ്ജന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

  • ഈ മാസം 16 മുതൽ 20 വരെയാണ് നിയന്ത്രണങ്ങൾ. എരുമേലിയിലും ഇടത്താവളങ്ങളിലും വിരിവയ്ക്കാൻ തീർഥാടകരെ അനുവദിക്കില്ല.
  • 5 പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്രകൾ നിരോധിച്ചു. വേഷങ്ങളും മറ്റും വാടകയ്ക്ക് എടുക്കാനും പാടില്ല.
  • മണിമല, മീനച്ചിൽ ആറുകൾ, കുളിക്കടവുകൾ, ജല സ്രോതസ്സുകൾ എന്നിവയിൽ തീർഥാടകർ ഇറങ്ങരുത്.
  • എരുമേലി വലിയ തോടിനു സമീപത്തുള്ള ഷവർ ഒഴിവാക്കും. മണിമലയാറ്റിലേക്കു വെള്ളം ഒഴുകുന്നതാണ് കാരണം. ഈ ഷവറുകൾ മാറ്റി സ്ഥാപിക്കും.
  • അന്നദാനം അത്യാവശ്യക്കാർക്കു മാത്രം. വാഴയിലയിൽ മാത്രം കൊടുക്കാം.
  • ശുചിമുറി ഉപയോഗം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്.
  • തീർഥാടകർക്ക് ആവശ്യമെങ്കിൽ ആന്റിജൻ ടെസ്റ്റ് നടത്തും.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.