ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിദിനം 1000 തീർത്ഥാടകർക്ക് മാത്രം പ്രവേശനം . പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചില്ല. ചീഫ് സെക്രട്ടറിതല സമിതിയാണ് ഈ ആവശ്യം തള്ളിയത്. ഒരു ദിവസം 1,000 തീര്‍ത്ഥാടകരെ മാത്രമാണ് അനുവദിക്കുകയെന്നും സീസൺ ആരംഭിച്ചതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും യോഗത്തില്‍ ധാരണയായി.
തീര്‍ത്ഥാടന കാലത്തെ സാധാരണ ദിവസങ്ങളില്‍ 1,000 പേരെയും വാരാന്ത്യങ്ങളില്‍ 2,000 പേരെയും വിശേഷ ദിവസങ്ങളില്‍ 5,000 പേരെയും അനുവദിക്കാമെന്നായിരുന്നു സമിതി നേരത്തെ പ്രഖ്യാപിച്ചത്.
തീര്‍ത്ഥാടന കാലത്തേക്കായി 60 കോടിയോളം രൂപ മുടക്കിയെന്നും തീര്‍ത്ഥാടകര്‍ എത്താതിരുന്നാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് ഉന്നതതല യോഗത്തില്‍ ബോധിപ്പിച്ചു. തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. നിലയ്ക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.