തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ അറസ്റ്റ് ചെയ്തു. ഈഞ്ചക്കല്‍ ഭാഗത്ത് നിന്നാണ് ലോറി കണ്ടെത്തിയത്. വെള്ളായണിയില്‍ ലോഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു.
ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അപകടം നടന്ന സ്ഥലം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.10ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം ജങ്ഷനിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. അപ്പോള്‍ തന്നെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു. ഉന്നതരുള്‍പ്പെടുന്ന മാഫിയാ സംഘത്തിനെതിരേ പ്രദീപ് സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
പ്രദീപിന്റെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നു മരണം. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപംവച്ച് പ്രദീപിന്റെ സ്‌കൂട്ടറിനെ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. നിലവില്‍ ഭാരത് ലൈവ് എന്ന ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്റോറിയല്‍ ഡയറക്ടറാണ്. മനോരമ ന്യൂസ്, കൈരളി, ജയ്ഹിന്ദ്, മംഗളം ചാനല്‍, ന്യൂസ് 18 കേരള എന്നിവയിലും നിരവധി ഓണ്‍ലൈന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.