മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20 യില്‍ കളിച്ചാണ് ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്റെ മടങ്ങി വരവ്. കെസിഎ ടൈഗേഴ്‌സ് ക്ലബിനായാണ് ശ്രീശാന്ത് പന്തെറിയുക.
ശ്രീശാന്ത് കളിക്കുന്ന കാര്യം കെസിഎ സ്ഥിരീകരിച്ചു. കെസിഎ ടൈഗേഴ്‌സ് ഉള്‍പ്പെടെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് മത്സരങ്ങള്‍. കോവിഡിന്റെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചതായി കെസിഎ പറഞ്ഞു.പ്രത്യേക ബയോ സെക്യുര്‍ ബബിള്‍ ഉണ്ടാക്കിയാകും ടൂര്‍ണമെന്റ് നടത്തുക.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിക്കുന്ന സമയമാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ബിസിസിഐ താരത്തിന് മേല്‍ ആജിവനാന്ത വിലക്കും ഏര്‍പ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമാക്കി ബിസിസിഐ കുറച്ചത്.
2020 സെപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചെങ്കിലും കോവിഡ് സൃഷ്ടിച്ച ഇടവേള താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവും വൈകിപ്പിച്ചു. ഫിറ്റ്‌നസ് തെളിയിക്കുകയാണ് എങ്കില്‍ കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കും എന്നും കെസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.