മോസ്‌കോ: ലോകത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യവകുപ്പ് വാക്‌സിന് അംഗീകാരം നല്‍കിയെന്നും ഉപയോഗത്തിന് തയാറാണെന്നും അറിച്ചതായി പുടിന്‍. മാത്രമല്ല, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വിജയകരമായി വാക്‌സിന്‍ നല്‍കിയെന്നും പുടിന്‍ പ്രഖ്യാപിച്ചു
കൃത്യമായ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും കൊറോണ വൈറസില്‍ നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുകയും സുരക്ഷിതവുമാണെന്നു പുടിന്‍ വ്യക്തമാക്കി. വാക്‌സിന്‍ ഉപയോഗിക്കുന്നതിന്റെ പൂര്‍ണ്ണ സുരക്ഷയും അതിന്റെ കാര്യക്ഷമതയും ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് രണ്ട് ഷോട്ടുകള്‍ വാക്‌സിന്‍ ലഭിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും റഷ്യന്‍ നേതാവ് കൂട്ടിച്ചേര്‍ത്തു. ”അവര്‍ പരീക്ഷണത്തില്‍ പങ്കെടുത്തെന്നും പുടിന്‍ പറഞ്ഞു. ആദ്യത്തെ വാക്‌സിന്‍ കുത്തിവച്ച ദിവസം തന്റെ മകള്‍ക്ക് 38 ഡിഗ്രി സെല്‍ഷ്യസ് താപനിലയുണ്ടായിരുന്നുവെന്ന് പുടിന്‍ പറഞ്ഞു, അടുത്ത ദിവസം അത് വെറും 37 ഡിഗ്രി (98.6 ഫാരന്‍ഹീറ്റ്) ആയി കുറഞ്ഞു. രണ്ടാമത്തെ കുത്തിവയ്പ്പിനുശേഷം അവള്‍ക്ക് വീണ്ടും താപനിലയില്‍ നേരിയ വര്‍ധനയുണ്ടായി, പക്ഷേ പിന്നീട് എല്ലാം കഴിഞ്ഞു.
”അവള്‍ക്ക് സുഖം തോന്നുന്നു, ധാരാളം ആന്റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞു. രണ്ട് പെണ്‍മക്കളില്‍ മരിയ ആണോ കാറ്റെറിന ആണോ വാക്‌സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ തൊഴിലാളികള്‍, അധ്യാപകര്‍, മറ്റ് റിസ്‌ക് ഗ്രൂപ്പുകള്‍ എന്നിവരിലാണ് ആദ്യം കുത്തിവയ്പ് നടത്തുകയെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.