Kerala

വൈറസ് രോഗത്തിനെതിരെ ആഴ്‌സനികം ആല്‍ബം പൂര്‍ണമായും ഫലപ്രദം : ഡോ. അനില്‍ ഖുറാണ

 

തിരുവനന്തപുരം: രാജ്യമെങ്ങും വിതരണം ചെയ്ത ഹോമിയോപ്പതി മരുന്ന് ആഴ്‌സനികം ആല്‍ബം വൈറസ് രോഗത്തിനെതിരെ 99% ഫലപ്രദമെന്നു പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ ഖുറാണ. കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ആഴ്‌സനികം ആല്‍ബം രാജ്യമെമ്പാടും വിതരണം ചെയ്തത്.

ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് ഹോമിയോപ്പതി (ഐ എഫ് പി എച്ച് ) നടത്തി വരുന്ന പ്രതിദിന വെബിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ.ഖുറാണ. ഐ.എഫ്.പി.എച്ച് നടത്തിവരുന്ന പ്രതിദിന വെബിനാറിന്റെ നൂറാം ദിവസത്തിലെത്തിയതിന്റെ തുടര്‍ച്ചയായി നൂറു രാജ്യങ്ങളിലെ പ്രമുഖ ചികിത്സകരെയും ശാസ്ത്രജ്ഞരെയും പങ്കെടുപ്പിച്ചു കൊണ്ടു സെമിനാര്‍ സീരീസും സംഘടിപ്പിച്ചു വരുന്നു.

ലോക പ്രശസ്ത ഹോമിയോപ്പതി ഗവേഷകന്‍ ഡോ.രാജന്‍ ശങ്കരന്‍, യുഎഇ ആരോഗ്യ വകുപ്പിലെ മുന്‍ കോര്‍ഡിനേറ്റര്‍ ഡോ. സെസന്‍ ബഹ്ജാത് എന്നിവരും സംസാരിച്ചു. ഈ മാസം 18 വരെ നീളുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് ദിവസവും ഇന്ത്യന്‍ സമയം രാത്രി എട്ടു മുപ്പതു മുതല്‍ 713 060 0186 എന്ന യൂസര്‍ നെയിമും 123456 എന്ന പാസ്സ്വേര്‍ഡും ഉപയോഗിച്ചു പങ്കെടുക്കാവുന്നതാണെന്നു ഭാരാവാഹികള്‍ അറിയിച്ചു. ഡോ. ഹ്യൂബര്‍ട്ട് ഡിസ്സില്‍വ ഹോമിയോപ്പതി ഓര്‍ക്കസ്ട്രാ അവതരിപ്പിക്കുകയും ചെയ്തു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.