സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ അടുത്ത ചിത്രത്തിലേക്ക് സംവിധാന സഹായികളെ തേടുന്നു. പുതുമുഖങ്ങളായ രണ്ട് പേര്‍ക്കാണ് അവസരം. സിനിമ സ്വപ്നമായി കാണുന്ന ഒരുപാട് പേരുണ്ടെന്നും അവരില്‍ ചിലര്‍ക്കെങ്കിലും അവസരം നല്‍കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൂപ്പര്‍ ഹിറ്റായ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ 2005 ലാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമാ സംവിധാന രംഗത്ത് എത്തുന്നത്. നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങി ശ്രദ്ധേയമായ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായ പ്രതി പൂവന്‍ കോഴിയാണ് റോഷന്‍ അവസാനം സംവിധാനം ചെയ്ത സിനിമ. ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തതും അദ്ദേഹമാണ്.
റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകളിലേക്ക്:
നമസ്‌കാരം ഞാന്‍ റോഷന്‍ ആന്‍ഡ്രൂസ്, സിനിമയില്‍ 10 വര്‍ഷകാലം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു, സംവിധായകനായിട്ട് 15 വര്‍ഷവും ആവുന്നു. അങ്ങനെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു സിനിമാ പശ്ചാത്തലമോ ബന്ധങ്ങളോ ഇല്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്നുമുളള എനിക്ക്, സിനിമ എന്ന മാധ്യമത്തോട് ആഴത്തിലുളള പ്രണയവും അതിലേക്കെത്താനുളള ആഗ്രഹവും കഠിനാധ്വാനത്തോടെ ആത്മാര്‍ത്ഥമായ ഭ്രമവും മാത്രമായിരുന്നു കൈമുതല്‍.
ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും വെല്ലുവിളികളെയും തരണം ചെയ്തു തന്നെയാണ് ഞാനും സംവിധായകന്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ഈ അവസരത്തില്‍ എന്റെ ഗുരുസ്ഥാനീയരായവര്‍ ഓരോരുത്തരെയും ബഹുമാനത്തോടെ സ്മരിക്കുന്നു. ഈ 25 വര്‍ഷങ്ങളുടെ യാത്രയില്‍ എന്റെ ഉദയനാണ് താരം, നോട്ടുബുക്ക്, കാസനോവ. ഇവിടം സ്വര്‍ഗമാണ്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍യൂ, 36 വയതിനിലെ(തമിഴ്), സ്‌കൂള്‍ ബസ്, കായംകുളം കൊച്ചുണ്ണി, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങള്‍ സ്വീകരിച്ച് പ്രോല്‍സാഹിപ്പിച്ച നിങ്ങളുടെ സ്നേഹത്തോടെയുളള ചേര്‍ത്തുനിര്‍ത്തലാണ് എന്റെ ഊര്‍ജ്ജം..ഞാന്‍ എന്ന സംവിധായകന്‍.
എന്നെ പോലെ സിനിമയെ പ്രാണനോട് ചേര്‍ത്തുപിടിക്കുന്ന, സ്നേഹിക്കുന്ന, പൊരുതി, സ്വപ്നങ്ങളും പ്രതീക്ഷകളുമായി കേരളത്തിനകത്തും പുറത്തുമായി ഒരു അവസരം ലഭിച്ചിരുന്നുവെങ്കില്‍ ‘അവിശ്വസനീയമായ അത്ഭുതങ്ങള്‍’ സൃഷ്ടിക്കുവാന്‍ പ്രതിഭയുളള ആയിരക്കണക്കിന് സംവിധാന സഹായികള്‍ ഉണ്ടെന്ന് എനിക്കറിയാം. സിനിമയുടെ സഞ്ചാരപഥത്തിലെ ഈ ഘട്ടത്തില്‍ അവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ഇനിയുളള എന്റെ സിനിമകളില്‍ ഒരു അവസരം കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ അടുത്ത ചിത്രത്തില്‍ രണ്ട് പുതുമുഖങ്ങളായ സംവിധാന സഹായികളെ അന്വേഷിക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങള്‍ ചെയ്ത ഷോര്‍ട്ട് ഫിലിം, ടെലിഫിലിം എന്നിവ അല്ലെങ്കില്‍ നിങ്ങളുടെ സംവിധായക പ്രതിഭ തെളിയിക്കുന്നതായി നിങ്ങള്‍ ചെയ്ത ഏതുതരത്തിലുളളതുമായ സര്‍ഗാത്മകമായ സൃഷ്ടിയോ അറ്റാച്ച് ചെയ്ത് ലിങ്ക് ഷെയര്‍ ചെയ്ത് ഒപ്പം നിങ്ങളുടെ വിശദമായ ബയോഡാറ്റയോട് കൂടി താഴെ നല്‍കിയിരിക്കുന്ന എന്റെ അസോസിയേറ്റിന്റെ ഇമെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കുക (dineshmenonn73@gmail.com).
തിരഞ്ഞെടുക്കുന്നവരെ, ഞങ്ങള്‍ സൂം കോളിലൂടെ പരിചയപ്പെടുകയും, സംവദിക്കുകയും ചെയ്ത്, സെലക്ട് ചെയ്യുന്നവര്‍ക്ക് എന്റെ ഉടന്‍ ആരംഭിക്കുന്ന അടുത്ത ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതായിരിക്കും. കാത്തിരിക്കുന്നു
എന്ന് സ്വന്തം
റോഷന്‍ ആന്‍ഡ്രൂസ്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.