ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച. തോക്കുധാരികളായ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. ബൈക്കിലെത്തിയ ആറംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞെങ്കിലും സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാ സംഘം മടങ്ങിയത്.
കൃഷ്ണഗിരി ജില്ലയില്‍ തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ വെള്ളിയാഴ്ച രാവിലെ 10-നാണ് സംഭവം നടന്നത്. ഭഗല്‍പൂര്‍ റോഡിലെ ബ്രാഞ്ചില്‍ മുഖമൂടി സംഘം ഇരച്ചു കയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു താഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും തൊണ്ണൂറ്റാറായിരം രൂപയും കവര്‍ന്നു.
സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുത്തൂറ്റിന്റെ ഇതേ ശാഖയില്‍ രണ്ടാഴ്ച മുന്‍പും മോഷണ ശ്രമം നടന്നിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.