തിരുവനന്തപുരം: കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഗതാഗത സമ്പ്രദായം താറുമാറായതിനാല്‍ സമഗ്ര ഗതാഗത പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വാഹന യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും ക്ഷേമവും സുരക്ഷയും നിലനിര്‍ത്തുന്നതിനും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി സുതാര്യവും കുറ്റമറ്റതുമായ ഗതാഗത പരിഷ്‌ക്കരണം അനിവാര്യമാണെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഗതാഗത സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് ഉത്തരവ് നല്‍കിയത്.
നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. നടപ്പാത കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം കാല്‍നടയാത്രക്കാര്‍ വളരെയധികം ദുരിതം അനുഭവിക്കുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കാനും ജനങ്ങളുടെ സഞ്ചാരം സുരക്ഷിതമാക്കാനും നടപടിയെടുക്കേണ്ട ചുമതല ഉദ്യോഗസ്ഥര്‍ക്കാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അനധിക്യത പാര്‍ക്കിംഗ് കാരണം 2019 ല്‍ തലസ്ഥാനത്ത് 39 അപകടങ്ങള്‍ ഉണ്ടായതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ച് പൂജപ്പുര സ്വദേശി എം. വിജയകുമാരന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2019 ല്‍ അനധിക്യത പാര്‍ക്കിംഗിന് 20,344 വാഹനങ്ങള്‍ക്കും 2020 ഒക്ടോബര്‍ വരെ 17,178 വാഹനങ്ങള്‍ക്കും പിഴയടിച്ചതായി ദക്ഷിണ മേഖല ട്രാഫിക് എസ് പി. സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.