കൊച്ചി: കൊവിഡ് പ്രതിസന്ധിയിലും ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും ആത്മവീര്യം വർദ്ധിപ്പിക്കാൻ നൂതനമാർഗങ്ങൾ നടപ്പാക്കുകയാണ് ഫെഡറൽ ബാങ്ക്. ലോക്ക് ്ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് ഒട്ടേറെ ഡിജിറ്റൽ സേവനങ്ങൾ ബാങ്ക് നടപ്പാക്കി.
ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായി ബാങ്ക് സ.ിഇ.ഒ ശ്യാം ശ്രീനിവാസൻ ജീവനക്കാരുമായി പതിവായി നേരിട്ടും ആശയവനിമയം നടത്തുന്നുണ്ട്. പ്രചോദനം നൽകുന്ന ബ്ലോഗ് കുറിപ്പുകൾ ആഴ്ച തോറും അദ്ദേഹം ജീവനക്കാരുമായും പങ്കുവയ്ക്കുന്നുണ്ട്.
കൊൽക്കത്തയിലെ ബാങ്ക് ജീവനക്കാരനായ സോവിക് റോയിയുമായി ഇൻസ്റ്റഗ്രാമിൽ ശ്യാം ശ്രീനീവാസൻ ലൈവ് ചാറ്റ് നടത്തിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ കയ്യടി നേടി. ബാങ്കിന്റെ കർമ പദ്ധതികളെ കുറിച്ചും, കൊവിഡ് നേടിരുന്ന ആരോഗ്യ പ്രവർത്തകർ, സർക്കാരുകൾ, പോലീസ് എന്നിവർക്ക് ബാങ്ക് നൽകുന്ന പിന്തുണയേയും സഹായങ്ങളേയും കുറിച്ചുമെല്ലാം ഇരുവരും സംവദിച്ചു. ലോക്ക് ്ഡൗൺ കാലത്ത് മൊബൈൽ എ.ടി.എമ്മുകൾ, ഡിജിറ്റൽ സേവനങ്ങൾ, തൊഴിൽ ക്രമീകരണങ്ങൾ തുടങ്ങിയവ ബാങ്ക് ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ ബാങ്കിങ് രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിനും മുന്നിലുള്ള ഫെഡറൽ ബാങ്കിന്റെ മാനവികതയിലൂന്നിയ ഡിജിറ്റൽ സേവനം എന്ന മുദ്രാവാക്യം കോവിഡ് കാലത്ത് പ്രസക്തമാണെന്ന് അധികൃതർ പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.