വര്‍ഷമെത്ര കഴിഞ്ഞാലും ചില സിനിമകളിലെ രംഗങ്ങള്‍ എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. മോഹന്‍ലാല്‍ നായകനായ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ റോഡ് റോളറും കുതിരവട്ടം പപ്പുവിന്റെ ‘മൊയ്തീനേ, ആ ചെറിയ സ്പാനറിങ്ങെട്…ഇപ്പം ശരിയാക്കി തരാം..’ എന്ന ഡയലോഗും ഒരിക്കലും മറക്കാനാകില്ല. ജനങ്ങളെ കുടുകുടെ ചിരിപ്പിച്ച സിനിമയിലെ റോഡ് റോളറിന് പുതിയ ഉടമസ്ഥനെ കിട്ടിയിരിക്കുകയാണ്. പിഡബ്ല്യുഡി കരാറുകാരനായ സാലിഹ് ആണ് 1.99 ലക്ഷം കൊടുത്ത് ലേലത്തില്‍ സ്വന്തമാക്കിയത്. 1987 മോഡലായ ഈ ജെസോപ് റോഡ് റോളറിന് നിശ്ചയിച്ച 1.80 ലക്ഷത്തില്‍ നിന്ന് പത്തൊമ്പതിനായിരം രൂപ അധികത്തിനാണ് ലേലം ഉറപ്പിച്ചതെന്ന് പിഡബ്ല്യുഡി കോഴിക്കോട് സബ് ഡിവിഷന്‍ എ ഇ സി ടി പ്രസാദ് പറഞ്ഞു.
സ്മാര്‍ട്ട് ആയി പണിയെടുത്ത റോഡ് റോളറെ കട്ടപ്പുറത്തായ രീതിയിലാണ് സിനിമയില്‍ കാണിച്ചത്. സിനിമയ്ക്ക് ശേഷം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി മാറി. ഇപ്പോള്‍ പണിമുടക്കിയ അവസ്ഥയിലാണ് സിനിമാക്കാരന്‍ റോഡ് റോളര്‍. സ്പാനറിട്ട് തിരിച്ചാലും അനക്കമൊന്നുമില്ല. മൂന്ന് വര്‍ഷമായി കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെ കിടപ്പിലായിരുന്നു. മൂന്ന് റോഡ് റോളറുകള്‍ ഉള്ള സാലിഹിന് സിനിമാക്കാരനെ കൂടി കിട്ടിയതില്‍ സന്തോഷമേയുള്ളൂ. റോഡ് റോളര്‍ പണിക്കിറക്കാന്‍ ഇനിയും പണം മുടക്കേണ്ടിവരുമെങ്കിലും ‘എല്ലാ ശര്യാക്ക’ എന്നാണ് സാലിഹ് പറയുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.