Gulf

യു.എ.ഇ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി

 

ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും വകുപ്പുകളിലെ മാറ്റങ്ങളും പ്രഖ്യാപിച്ചു. യുഎഇ സർക്കാർ ഇതിന് അംഗീകാരവും നൽകിയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.

ഭാവിയെ ലക്ഷ്യമിട്ട് പുതിയ കാലത്തിന്‍റെ ആശയങ്ങളും ആവശ്യങ്ങളും അറിഞ്ഞാണ് മന്ത്രിസഭയിലെ അഴിച്ചുപണിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തിയ ശേഷമാണ് പുതിയ മന്ത്രി സഭയ്ക്കുള്ള തീരുമാനമെടുത്തത്. രാജ്യത്തിന്‍റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയാണ് പുതിയ മാറ്റമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ യുഎഇയിലെ സർക്കാർ സേവനങ്ങളിൽ പകുതിയും ഡിജിറ്റൽ രീതിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ മന്ത്രിമാരും വകുപ്പുകളും:

സുൽത്താൻ അൽ ജബാർ: മിനിസ്ട്രി ഓഫ് ഇൻഡ്രസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി.

സുഹൈൽ അൽ മസൂറി: മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ.

അബ്ദുല്ല ബിൻ തൗഖ് അൽ മറി: മിനിസ്റ്റർ ഓഫ് ഇക്കണോമി.

അഹമ്മദ് ബെൽഹൂൽ: മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ എന്റർപ്രനർഷിപ്പ് ആൻഡ് എസ്എംഇ.

താനി അൽ സെയൂദി: മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഫോറിൻ ട്രേഡ്.

ഷാമ്മ അൽ മസൂറി: യുവജന വകുപ്പ് മന്ത്രി.

നൗറ അൽ ഖാബി: മിനിസ്റ്റർ ഫോർ കൾച്ചറൽ ആൻഡ് യൂത്ത്.

ഉബൗദ് അൽ തയർ: ഹെഡ് ഓഫ് നാഷനൽ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് അണ്ടർ അംബർലാ ഓഫ് എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി.

ഒഹോദ് അൽ റൗമി: മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഗവൺമെന്‍റ് ആൻഡ് ഫ്യൂച്ചർ ഡെവലപ്മെന്‍റ്.

സുൽത്താൻ സുൽത്താൻ അൽ ജാബർ: എമിറേറ്റ്സ് ഡെവലപ്മെന്‍റ് ബാങ്ക് പ്രസിഡന്‍റ്.

ഒമർ അൽ ഉലമ: മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഡിജിറ്റൽ ഇക്കോണമി, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് റിമോർട്ട് വർക്ക് ആപ്ലിക്കേഷൻസ്

ഹമ്മദ് അൽ മൻസൂറി: യുഎഇ ഡിജിറ്റൽ ഗവൺമെന്‍റ് തലവൻ.

അഹമ്മദ് ജുമ അൽ സാബി: മിനിസ്റ്റർ ഓഫ് സുപ്രീം കൗൺസിൽ അഫേഴ്സ്.

ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്: മിനിസ്റ്റർ ഓഫ് ടോളറൻസ് ആൻഡ് കോഎക്സിസ്റ്റൻസ്.

∙ മറിയം മുഹമ്മദ് അൽമെഹ്‌രി: മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഫൂഡ് ആൻഡ് വാട്ടർ സെക്യൂരിറ്റി.

അബ്ദുല്ല അൽ നൈഫ് അൽ നൈമി: കാലാവസ്ഥാ മാറ്റം, പരിസ്ഥിതി മന്ത്രി.

സാറ അൽ അമിരി: എമിറേറ്റ്സ് സ്പേസ് ഏജൻസി പ്രസിഡന്‍റ് .

 

സയീദ് അൽ അത്താർ: എമിറേറ്റ്സ് സർക്കാർ മീഡിയ ഓഫീസ് തലവൻ.

ഹൂദ അൽ ഹഷേമി: ഗവൺമെന്‍റ് സ്റ്റാറ്റർജി ആൻഡ് ഇന്നൊവേഷൻ തലവൻ.

മുഹമ്മദ് ഹമ്മദ് അൽ കുവൈത്തി: സൈബർ സെക്യൂരിറ്റി തലവൻ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.