Breaking News

വായ്പാ നയം പ്രഖ്യാപിച്ച് ആര്‍ബിഐ; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഒരു നിരക്കുകളിലും മാറ്റം വരുത്തേണ്ടെന്ന് ഇന്ന് ചേര്‍ന്ന പണവായ്പാ അവലോകന യോഗം തീരുമാനിച്ചു. രാജ്യത്തെ പൊതു അവസ്ഥ ഭയത്തില്‍ നിന്ന് പ്രതീക്ഷയിലേക്ക് മാറിയതായും പല മേഖലകളും തിരിച്ചുവരവിന്റെ പാതയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. സമ്പദ്ഘടനയില്‍ വിവിധ മേഖലകള്‍ വ്യത്യസത രീതിയിലാണ് പെരുമാറുന്നതെങ്കിലും പൊതു പ്രവണത മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായം.

നിലവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ അഷിമ ഗോയല്‍ ഉള്‍പ്പെടുന്ന പുതുതായി രൂപവത്കരിച്ച ധനനയ സമിതിയുടെ ആദ്യ യോഗമാണിത്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര, ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൃദുല്‍ സഗ്ഗര്‍, ഗവര്‍ണര്‍ ശക്തികാന്ത ദാസ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ശശങ്ക ഭൈഡെ, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് പ്രൊഫസര്‍ ജയന്ത് വര്‍മ്മ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. എല്ലാവരും നിരക്കുകളില്‍ മാറ്റം വേണ്ടതില്ലെന്ന നിലപാടിന് വോട്ട് ചെയ്തു.

കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റിപ്പോ നിരക്ക് 4ലും റിവേഴ്‌സ് റിപ്പോ 3.3 ശതമാനത്തിലുമായിരുന്നു നിജപ്പെടുത്തിയിരുന്നത്. ഈ പാദത്തിലും അതുതന്നെ തുടരും. വിതരണശൃംഖലയില്‍ ഇപ്പോഴും അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ പണപ്പെരുപ്പം വര്‍ധിച്ചുതന്നെ നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ സമ്ബദ്ഘടനയ്ക്ക് തിരിച്ചുവരാനുള്ള സാധ്യത വര്‍ധിക്കുമെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു.

2021 ല്‍ ജിജിപിയില്‍ 9.5 ശതമാനത്തിന്റെ കുറവ് വരുമെന്നാണ് ആര്‍ബിഐ പ്രവചനം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.