Kerala

കോര്‍പ്പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുളള സംവരണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. സംവരണ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍ ചുവടെ.

വനിതാ വാര്‍ഡുകള്‍(പട്ടികജാതി വനിത ഉള്‍പ്പടെ)
1-കഴക്കൂട്ടം, 5-ചെറുവയ്ക്കല്‍, 6-ഉള്ളൂര്‍, 8-ചെല്ലമംഗലം, 10-പൗഡിക്കോണം, 11-ഞാണ്ടൂര്‍കോണം, 12-കിണവൂര്‍, 13-മണ്ണന്തല, 20-പാതിരാപ്പള്ളി, 21-ചെട്ടിവിളാകം, 23-കവടിയാര്‍, 25-നന്തന്‍കോട്, 26-കുന്നുകുഴി, 30-കാഞ്ഞിരംപാറ, 31-പേരൂര്‍ക്കട, 32-തുരുത്തുംമൂല, 34-കാച്ചാണി, 35-വാഴോട്ടുകോണം, 36-വട്ടിയൂര്‍ക്കാവ്, 37-കൊടുങ്ങാനൂര്‍, 39-പാങ്ങോട്, 41-വലിയവിള, 44-ജഗതി, 45-കരമന, 46-ആറന്നൂര്‍, 47-മുടവന്‍മുഗള്‍, 48-തൃക്കണ്ണാപുരം, 49-നേമം, 51-പുന്നയ്ക്കാമുഗള്‍, 52-പാപ്പനംകോട്, 53-എസ്റ്റേറ്റ്, 56-മേലാംങ്കോട്, 58-പൂങ്കുളം, 59-വെങ്ങാനൂര്‍, 60-മുല്ലൂര്‍, 62-വിഴിഞ്ഞം, 65-തിരുവല്ലം, 66-പൂന്തുറ, 68-കമലേശ്വരം, 71-ചാല, 77-ബീമാപള്ളി, 80-ഫോര്‍ട്ട്, 82-വഞ്ചിയൂര്‍, 86-ചാക്ക, 89-ശംഖുമുഖം, 93-പേട്ട, 94-കണ്ണമ്മൂല, 97-കുളത്തൂര്‍, 98-ആറ്റിപ്ര, 99-പൗണ്ടുകടവ്.

പട്ടികജാതി വനിത സംവരണം
6-ഉള്ളൂര്‍, 11-ഞാണ്ടൂര്‍കോണം, 49-നേമം, 53-എസ്റ്റേറ്റ്, 86-ചാക്ക.

പട്ടികജാതി സംവരണം
2-ചന്തവിള, 18-മുട്ടട, 28-തൈക്കാട്, 72-മണക്കാട്, 81-തമ്പാനൂര്‍

കൊല്ലം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍ ചുവടെ

വനിതാ വാര്‍ഡുകള്‍(പട്ടികജാതി വനിത ഉള്‍പ്പടെ)
1-മരുത്തടി, 6-കുരീപ്പുഴ വെസ്റ്റ്, 7-കുരീപ്പുഴ, 8-നീരാവില്‍, 9-അഞ്ചാലുമൂട്, 10-കടവൂര്‍, 11-മതിലില്‍, 13-വടക്കുംഭാഗം, 14-ആശ്രാമം, 16-ഉളിയക്കോവില്‍ ഈസ്റ്റ്, 17-കടപ്പാക്കട, 21-അറുന്നൂറ്റിമംഗലം, 22-ചാത്തിനാംകുളം, 23-കരിക്കോട്, 24-കോളേജ് ഡിവിഷന്‍, 25-പാല്‍കുളങ്ങര, 27-വടക്കേവിള, 31-പുന്തലത്താഴം, 33-മണക്കാട്, 34-കൊല്ലൂര്‍വിള, 35-കയ്യാലയ്ക്കല്‍, 37-ആക്കോലില്‍, 40-ഭരണിക്കാവ്, 46-താമരക്കുളം, 52-തിരുമുല്ലവാരം, 53-മുളങ്കാടകം, 54-ആലാട്ടുകാവ്, 55-കന്നിമേല്‍.

പട്ടികജാതി വനിത സംവരണം
22-ചാത്തിനാംകുളം, 40-ഭരണിക്കാവ്.

പട്ടികജാതി സംവരണം
3-മീനത്തുചേരി, 50-കൈക്കുളങ്ങര.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.