ഒരിക്കല്‍ കൂടി റിസര്‍വ് ബാങ്ക് സമയോചിതമായ ഇടപെടലുകള്‍ക്ക് തയാറായി. പ്രതിസന്ധിയുടെ കാലത്ത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാന്‍ ഉപകരിക്കുന്ന നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുന്നതാണ് ധന നയ അവലോകന യോഗത്തിനു ശേഷമുണ്ടായ പ്രഖ്യാപനങ്ങളില്‍ വ്യക്തമായത്.
പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. റെപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റെപ്പോ നിരക്ക് 3.75 ശതമാനമായും തുടരാനാണ് തീരുമാനം. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ പലിശനിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍വാഹമില്ല. നേരത്തെ പണപ്പെരുപ്പം അനുകൂലമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി റെപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നു. റെപ്പോ നിരക്കില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 2.50 ശതമാനം കുറവാണ് വരുത്തിയത്. 6.50 ശതമാനത്തില്‍ നിന്നും 4 ശതമാനമായി റെപ്പോ നിരക്ക് കുറച്ചുകൊണ്ടു വന്നപ്പോള്‍ ഒന്‍പത് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് എത്തിയത്.
റിസര്‍വ് ബാങ്ക് ലക്ഷ്യമാക്കിയിരിക്കുന്ന നിലവാരത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുകയാണ് ഇപ്പോള്‍ പണപ്പെരുപ്പം. സാധാരണ നിലയില്‍ പണപ്പെരുപ്പം നിയന്ത്രണാധീനമാക്കാനായി ഇത്തരം സാഹചര്യങ്ങളില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുകയാണ് ചെയ്യുക. ഇപ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതിസന്ധിയില്‍ തുടരുന്ന സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഭബാലന്‍സ്ഡ്’ ആയ സമീപനം കൈകൊള്ളുന്നത്. പലിശ നിരക്ക് കുറക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ സമ്പദ്ഘടനയിലെ ധനലഭ്യത ഉയര്‍ത്താന്‍ ആര്‍ബിഐ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ധനലഭ്യത ഉയര്‍ത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ വിപണിയിലെ ഉപഭോഗം ഉയര്‍ത്താന്‍ സഹായകമാകും. ഇത് സമ്പദ്ഘടനക്ക് ശക്തിപകരാന്‍ സഹായകമാകുന്ന സുപ്രധാന നടപടിയാണ്. ബാങ്കുകളുടെ വായ്പാ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ വസിക്കുന്ന നമ്മുടെ രാജ്യത്ത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യം വായ്പാ ലഭ്യത ഉയര്‍ത്തുന്നതില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അതുകൊണ്ടുതന്നെ അവയുടെ ധനലഭ്യത മെച്ചപ്പെടുത്താനുള്ള നടപടി സ്വാഗതാര്‍ഹമാണ്. സമ്പദ്ഘടനയില്‍ ധനലഭ്യത സൃഷ്ടിക്കുന്ന നയങ്ങളുമായി തുടര്‍ന്നും മുന്നോട്ടുപോകുമെന്നാണ് ധന നയ സമിതിയുടെ യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞത്.
ഉപഭോഗം സുഗമമാക്കുന്നതിനായി നടപടികള്‍ ഉദാരമാക്കുന്ന രീതി റിസര്‍വ് ബാങ്ക് കൈകൊണ്ടു. കോണ്‍ടാക്ട്‌ലെസ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാട് 2000 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തി. ആര്‍ടിജിഎസ് സംവിധാനം വഴിയുള്ള ഇടപാടുകള്‍ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചു.
സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കരകയറുന്നതിന്റെ സൂചനകള്‍ ലഭിച്ചതു കൊണ്ടാണ് ആര്‍ബിഐ നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി സംബന്ധിച്ച അനുമാനങ്ങളില്‍ മാറ്റം വരുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം 7.5 ശതമാനം തളര്‍ച്ച ജിഡിപിയില്‍ ഉണ്ടാകുമെന്നാണ് ആര്‍ബിഐയുടെ പുതിയ പ്രവചനം. നേരത്തെ തളര്‍ച്ച 9.5 ശതമാനമാകുമെന്ന അനുമാനത്തിലായിരുന്നു.
സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയോടെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തുമെന്ന ഒരു വിഭാഗം വിദഗ്ധരുടെ പ്രവചനങ്ങളെ പിന്തുണക്കുന്ന നിഗമനത്തിലാണ് ആര്‍ബിഐയും എത്തിയിരിക്കുന്നത്. ജനുവരിമാര്‍ച്ച് െ്രെതമാസത്തില്‍ 0.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. ഒക്‌ടോബര്‍െ്രെതമാസത്തില്‍ ഒരു ശതമാനം വളര്‍ച്ച നേടുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു.
കേന്ദ്രസര്‍ക്കാരിനേക്കാള്‍ ഫലപ്രദമായി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി ഇടപെടുന്നത് റിസര്‍വ് ബാങ്കാണ്. സമ്പദ്‌വ്യവസ്ഥയിലുണ്ടായ കരകയറ്റത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച ധനലഭ്യത ഉയര്‍ത്തുന്ന മുന്‍നടപടികള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.