2021 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ യുവജനകാര്യ-കായിക മന്ത്രാലയ സഹമന്ത്രി ശ്രീ കിരണ്‍ റിജിജു ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്തു. പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 32 നിശ്ചല ദൃശ്യങ്ങളില്‍ ഏറ്റവും മികച്ചതിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന് ലഭിച്ചു. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് 17 ഉം, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവയില്‍നിന്ന് ഒന്‍പതും, പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ആറും നിശ്ചലദൃശ്യങ്ങള്‍ ആണ് പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
അയോധ്യ: ഉത്തര്‍പ്രദേശിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഉത്തര്‍പ്രദേശ് തങ്ങളുടെ നിശ്ചലദൃശ്യം തയ്യാറാക്കിയത്. മികച്ച നിശ്ചലദൃശ്യങ്ങള്‍ക്കുള്ള രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം ത്രിപുരയും, ഉത്തരാഖണ്ഡും നേടി.
വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ സ്വാശ്രയ ഭാരത പ്രചരണം: കോവിഡ്, എന്നത് പ്രമേയമാക്കി ജൈവസാങ്കേതികവിദ്യ വകുപ്പ് തയ്യാറാക്കിയ നിശ്ചല ദൃശ്യത്തിനാണ് പുരസ്‌കാരം.
അനശ്വര സൈനികന്‍ (അമര്‍ ജവാന്‍) എന്ന പ്രമേയം അടിസ്ഥാനമാക്കി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഒരുക്കിയ നിശ്ചല ദൃശ്യത്തിനു സായുധ സേനകളിലെ വീര യോദ്ധാക്കള്‍ക്കുള്ള ആദരസൂചകമായി പ്രത്യേക പുരസ്‌കാരവും ലഭിച്ചു.
ന്യൂഡല്‍ഹിയിലെ മൗണ്ട് അബു പൊതുവിദ്യാലയം, വിദ്യാഭാരതി സ്‌കൂള്‍ രോഹിണി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സാംസ്‌കാരിക പ്രകടനത്തിനുള്ള പുരസ്‌കാരവും ശ്രീ റിജിജു കൈമാറി.
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത നിരവധി കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.