സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയര്‍ന്നു. പുതുതായി 833 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,18,319 ഉം, മരണസംഖ്യ 3982ഉം ആയി.
നിലവില്‍ 20,373 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1495 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.3 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍. മരണനിരക്ക് 1.2 ശതമാനമായി. 24 മണിക്കൂറിനിടെ 48,653 കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5,261,814 ആയെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഒമാനില്‍ കോവിഡ് മുക്തരുടെ എണ്ണം 80000 കടന്നു. കഴിഞ്ഞ ദിവസം 804 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 81828 ആയി ഉയര്‍ന്നു. 94.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 256 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു, 16പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 8182ഉം, മരണസംഖ്യ 705 ആയി. നിലവില്‍ 383 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 144 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.