Kerala

ആരോഗ്യമേഖലയിൽ റെക്കോഡ്‌ നിയമനം; എൽഡിഎഫ്‌ സർക്കാർ സൃഷ്‌ടിച്ചത് 4300ലധികം തസ്‌തികകൾ

 

ആരോഗ്യമേഖലയിൽ എൽഡിഎഫ്‌ സർക്കാർ നടത്തിയത്‌ റെക്കോർഡ്‌ നിയമനം. സ്‌റ്റാഫ്‌ നേഴ്‌സ്‌, അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്കുള്ള കഴിഞ്ഞ രണ്ട്‌ പിഎസ്‌സി റാങ്ക്‌ലിസ്‌റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. സ്‌റ്റാഫ്‌ നേഴ്‌സായി 1992പേർക്ക്‌ യുഡിഎഫ്‌ സർക്കാർ നിയമന ശുപാർശ അയച്ചപ്പോൾ എൽഡിഎഫ്‌ നൽകിയത്‌ 5807 നിയമനം. അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്ക്‌ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ 2435പേർക്ക്‌ അഡ്വൈസ്‌ നൽകിയപ്പോൾ എൽഡിഎഫ്‌ 3324 പേർക്ക്‌ നൽകി.

സ്‌റ്റാഫ്‌ നേഴ്‌സ്‌ ജില്ലാടിസ്ഥാനത്തിലുള്ള റാങ്ക്‌ലിസ്‌റ്റ്‌ (കാറ്റഗറി നമ്പർ 201/2010) 2013ലാണ്‌ നിലവിൽവന്നത്‌. യുഡിഎഫ്‌ സർക്കാർ‌ രണ്ടര വർഷത്തിനിടെ നൽകിയത്‌ 1068 നിയമന ശുപാർശ. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ ഏഴ്‌ മാസത്തിനുള്ളിൽ 1169 പേർക്ക്‌ നിയമനത്തിന്‌ അവസരമൊരുക്കി. മറ്റൊരു പരീക്ഷ നടത്തി റാങ്ക്‌ലിസ്‌റ്റ് (454/2014)‌ പ്രസിദ്ധീകരിച്ച്‌ 2438പേർക്ക്‌ നിയമനം നൽകി.

മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ സ്‌റ്റാഫ്‌ നേഴ്‌സ്‌ തസ്‌തികയിൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക്‌ലിസ്‌റ്റുകളിൽനിന്ന്‌ എൽഡിഎഫ്‌ ഭരണകാലത്ത്‌ 2200 പേർക്ക്‌ നിയമനം നൽകിയപ്പോൾ യുഡിഎഫ്‌ നൽകിയത്‌ 924. കാറ്റഗറി നമ്പർ 68/2013 റാങ്ക്‌ലിസ്‌റ്റ്‌ 2015 ജൂൺ 29നാണ്‌ നിലവിൽവന്നത്‌. ഈ ലിസ്‌റ്റിൽനിന്ന്‌ യുഡിഎഫ്‌ 924 പേർക്കും എൽഡിഎഫ്‌ 1152 പേർക്കും നിയമന ശുപാർശ നൽകി. 2018 ജൂൺ 28ന്‌ കാലാവധി അവസാനിച്ചതിന്‌ തൊട്ടുപിന്നാലെ ഒക്‌ടോബർ 31ന്‌ അടുത്ത ലിസ്‌റ്റ്‌ (249/2017) പ്രസിദ്ധീകരിച്ചു. മൂന്നുവർഷ കാലാവധിയുള്ള ഈ റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ ഇതിനകം 1048 പേർക്ക്‌ അഡ്വൈസ്‌ അയച്ചു. ഹെൽത്ത്‌ സർവീസിൽ അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്കുള്ള 567/2012 റാങ്ക്‌ലിസ്‌റ്റ്‌ 2013 മാർച്ച്‌ 25ന്‌ നിലവിൽവന്നു. മൂന്നുവർഷത്തിനുള്ളിൽ യുഡിഎഫ്‌ ഭരണത്തിൽ 2435 പേർക്ക്‌ അഡ്വൈസ്‌ അയച്ചപ്പോൾ 2016ൽ എൽഡിഎഫ് സർക്കാർ‌ വന്ന്‌ ഏഴ്‌ മാസത്തിനുള്ളിൽ‌ 1558 പേർക്ക്‌ നിയമനം നൽകി.

ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലായി 4300ലധികം തസ്‌തിക എൽഡിഎഫ്‌ സർക്കാർ സൃഷ്‌ടിച്ചു‌. 1960ലെ സ്റ്റാഫ് പാറ്റേൺ മാറ്റി അഞ്ച്‌ മെഡിക്കൽ കോളേജിലേക്ക് ഒറ്റഘട്ടമായി 721 നേഴ്‌സുമാരുടെ തസ്‌തിക സൃഷ്ടിച്ചത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആദ്യമാണ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ 1564 അധ്യാപക, അനധ്യാപക തസ്‌തികയും ആരോഗ്യ സർവകലാശാലയിൽ 175 തസ്‌തികയും സൃഷ്‌ടിച്ചു.

പിഎസ്‌സി റാങ്ക് ലിസ്റ്റ്‌ കാലാവധി കൂട്ടാൻ വിധിയും‌ തടസ്സം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കൂട്ടിക്കൂടെ എന്ന്‌ മുറവിളികൂട്ടുന്നവർ അറിയാൻ. ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനുള്ള പ്രധാന തടസ്സം സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികളും പിഎസ്‌സിയുടെ ചട്ടങ്ങളുമാണ്‌.

ലിസ്റ്റ്‌ നീട്ടിയാൽ അത്‌ പുതിയ അപേക്ഷകരോട്‌ കാട്ടുന്ന അനീതിയാകും എന്നാണ്‌ 2007ൽ സുപ്രീംകോടതി വിധിച്ചത്‌. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത്‌ നിയമനത്തിനുള്ള അവകാശമല്ല. സർക്കാർ ജോലി ലഭിക്കാൻ ഉദ്യോഗാർഥികൾക്കെല്ലാം ഒരുപോലെ അവകാശമുണ്ടെന്നും ഈ വിധിയിൽ പറയുന്നു. മൂന്ന് വർഷത്തിൽ കൂടുതൽ ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പിഎസ്‌സി ചട്ടങ്ങളുടെ ലംഘനമാണന്നുള്ള1991ലെ ഹൈക്കോടതി വിധിയും നിലനിൽക്കുന്നു. കൂടാതെ പിഎസ്‌സി ചട്ടത്തിലെ പതിമൂന്നാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്‌ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം എന്നാണ്‌. പുതിയ റാങ്ക് ലിസ്റ്റ് ഉണ്ടാകുന്നില്ലെങ്കിൽ കാലാവധി മൂന്ന് വർഷംവരെ നീട്ടാം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.