രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കാന്‍ തീരുമാനമായി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.
രണ്ടാമൂഴത്തിന് സമാനമായ കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സിനിമ എടുക്കില്ലെന്ന് ധാരണയായിട്ടുണ്ട്. ശ്രീകുമാര്‍ മേനോന് അഡ്വാന്‍സ് തുകയായ ഒന്നേകാല്‍ കോടി രൂപ എംടി വാസുദേവന്‍ നായര്‍ തിരിച്ച് നല്‍കും. തന്റെ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമെന്ന് എംടി വാസുദേവന്‍ നായര്‍ പ്രതികരിച്ചു.
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.