Kerala

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി​യെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നി​ത്തല

 

സ്വര്‍ണക്കടത്തുകേസി​ല്‍ മുഖ്യമന്ത്രി​യുടെ ഓഫീസ് അന്വേഷണത്തി​ന് വി​ധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള‌ളക്കടത്തി​ന് സഹായി​ച്ചത് മുഖ്യമന്ത്രി​യുടെ മുന്‍ സെക്രട്ടറി​യാണെന്ന് മുഖ്യപ്രതി​കളെല്ലാം പറഞ്ഞു കഴി​ഞ്ഞു. അതി​നാല്‍ മുഖ്യമന്ത്രി​യെ ചോദ്യം ചെയ്യണം. ധാര്‍മി​ക ഉത്തവാദി​ത്വം മുഖ്യമന്ത്രി​ക്കുണ്ട്. സ്വന്തം ഓഫീസ് പോലും നടത്തി​ക്കൊണ്ടുപാേകാന്‍ കഴി​യാത്ത വ്യക്തി​യാണ് മുഖ്യമന്ത്രി​. ശക്തനായ മുഖ്യമന്ത്രി​ അല്ല പി​ണറായി​. അവി​ടെ നടക്കുന്ന കാര്യങ്ങളൊന്നും അറി​യി​ല്ലെന്നാണ് അദ്ദേഹം പറയുന്നത്.

നാലുവര്‍ഷമായി​ ഒപ്പം പ്രവര്‍ത്തി​ച്ച ആളി​നെ മനസി​ലാക്കാന്‍ മുഖ്യമന്ത്രി​ക്ക് കഴി​ഞ്ഞി​ട്ടി​ല്ല. കഴി​വുള‌ള ഭരണാധി​കാരി​യാണെന്ന പ്രചാരവേലമാത്രമാണ് നടക്കുന്നത്. സര്‍ക്കാരി​ന് പ്രതി​ച്ഛായയേ ഇല്ല. ഇല്ലാത്ത കാര്യം എങ്ങനെ നശി​പ്പി​ക്കും. പി​ ആര്‍ വര്‍ക്കുകൊണ്ട് പ്രതിച്ഛായ കൂട്ടാന്‍ കഴി​യി​ല്ല. കണ്‍​സള്‍ട്ടന്‍സി​ രാജാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍​സള്‍ട്ടന്‍സി​യുടെ മറവി​ല്‍ പി​ന്‍വാതി​ല്‍ നി​യമനമാണ് നടക്കുന്നത്. അതി​നാണ് കണ്‍​സള്‍ട്ടന്‍സികളെ കൊണ്ടുവരുന്നത്. ​പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഇടപാട് അഴി​മതി​ തന്നെയാണെന്നും അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു.

അതിനിടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്ബനിയെ ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും കരാറിന്റെ കരട് സമര്‍പ്പിച്ചില്ലെന്ന് കാട്ടിയാണ് നീക്കമെങ്കിലും മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ നടപടികളില്‍ സര്‍ക്കാര്‍ കൈവയ്ക്കുന്നതിന്റെ തുടക്കമാണിതെന്ന് സൂചനയുണ്ട്.ഐ.ടി വകുപ്പിന്റെ സ്പേസ് പാര്‍ക്ക് പ്രോജക്ടിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ നീക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്ക് കൂപ്പറിനെ ശുപാര്‍ശ ചെയ്തത് ഗതാഗതസെക്രട്ടറിയാണെങ്കിലും അതിന് ചരടുവലിച്ചത് പദ്ധതിയുടെ ഉപദേശകസമിതി കണ്‍വീനര്‍ എം. ശിവശങ്കറാണ്.

കെ-ഫോണിന്റെയും വ്യവസായ ഇടനാഴിയുടെയും കണ്‍സള്‍ട്ടന്‍സി കരാര്‍ കൂപ്പറിനെ ഏല്പിക്കുന്നതിന് പിന്നിലും ശിവശങ്കറായിരുന്നു. സ്വര്‍ണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായതോടെയാണ് ശിവശങ്കറിന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്.

ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സിക്ക് ഗതാഗത കമ്മിഷണര്‍ കൂപ്പറിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും കരാറിന്റെ കരട് കമ്ബനി സമര്‍പ്പിച്ചിട്ടില്ല. അതിന്റെ പേരില്‍ ഇനി അവരെ പരിഗണിക്കാതിരിക്കാം എന്നാണ് ആലോചന. കൂപ്പറുമായി കരാര്‍ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാല്‍ മറ്റ് തടസ്സങ്ങളുണ്ടാകില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.