തിരുവനന്തപുരം: അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഏറ്റ തിരിച്ചടിയാണ് വടക്കാഞ്ചേരി ലൈഫ്മിഷന് കേസില്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സി.ബി.ഐയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടക്കത്തില്‍ തന്നെ സി.ബി.ഐ യെ ഓടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞത്. ഇതില്‍ നിന്ന് പാഠം പഠിച്ചാല്‍ സര്‍ക്കാരിന് നല്ലത്. ഇനിയെങ്കിലും കേസ് പിന്‍വലിച്ച് അന്വേഷണവുമായി സി.ബി.ഐയോട് സഹകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അഴിമതി മൂടിവയ്കകാന് പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടു വന്ന് ഖജനാവില്‍ നിന്ന് വന്‍തുക ചെലവഴിക്കുന്നതും അഴിമതിയാണ്.
ഈ കോവിഡ് കാലത്ത് സാമ്പത്തികമായി സംസ്ഥാനം ബുദ്ധിമുട്ടുമ്പോള്‍ പൊതു പണം അഴിമതിക്കാരെ രക്ഷിക്കാന്‍ വേണ്ടി വാരിക്കോരി ചിലവിടുന്നതിന് എന്തു ന്യായീകരണമാണുള്ളത്? സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണല്ലോ പറയുന്നത്. അപ്പോള്‍ സി.ബി.ഐയെ തടയാന്‍ ഹര്‍ജി നല്‍കിയത് അഴിമതിക്കാര്‍ക്കും സ്വകാര്യ കമ്പനിക്കാര്‍ക്കും വേണ്ടിയാണോ? അഴിമതി അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.