തിരുവനന്തപുരം: 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തുള്ള ഫയല്‍ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കുകയാണെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കള്‍ സമരം ചെയ്യുമ്പോള്‍ അവരെ അവഗണിച്ചുള്ള അനധികൃത നിയമനങ്ങള്‍ യുവാക്കളോട് കാണിക്കുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എല്‍ഡിഎഫ് വിട്ടു യുഡിഎഫില്‍ ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം മാണി സി കാപ്പന്‍ ഇതുവരേയും യുഡിഎഫിനെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തവനൂരില്‍ വന്ന് മത്സരിക്കാനുള്ള മന്ത്രി കെടി ജലീലിന്റെ വെല്ലുവിളിക്ക് മറുപടിയായി കേരളത്തില്‍ എവിടെയും താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ജലീല്‍ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ചെന്നിത്തല തയ്യാറായില്ല. യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കം സമാധാനപരമായി തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഇരുവിഭാഗവുമായും മുന്നണി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകള്‍ –
പിഎസ്.സി റാങ്ക് പട്ടികയില്‍ കയറി പറ്റുന്നതിലും ബുദ്ധിമുട്ടാണ് നിയമനം കിട്ടാന്‍. സെക്രട്ടേറിയറ്റില്‍ സമരം ചെയ്യുന്നവരെയാണ് ഏറ്റവും വലിയ ശത്രുക്കളായി സര്‍ക്കാര്‍ കാണുന്നത്. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ സമരത്തിന് ഇറക്കിയത് ഞങ്ങളാണോ. ആ പാവങ്ങള്‍ ക്ഷമ കെട്ട് സമരത്തിന് വന്നത്. പൊലീസ് റാങ്ക് ലിസ്റ്റ് നോക്കൂ. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിനെ തുടര്‍ന്ന് മാസങ്ങളോളം പൊലീസ് റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു. അപ്പോഴേക്കും കൊവിഡ് വന്നു.
ഈ സര്‍ക്കാര്‍ ഒരു പിഎസ്.സി പട്ടികയും നീട്ടിയിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി വന്നപ്പോള്‍ ആണ് ഇവര്‍ തെരഞ്ഞെടുപ്പ് മാസം വരെ കാലാവധി നീട്ടിയത്. അവരെ അപമാനിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ മൂന്ന് ലക്ഷം അനധികൃത നിയമനങ്ങള്‍ നടത്തി 2600-താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലേക്ക് വരുന്നുണ്ട്. ഇതു യുവാക്കളോട് ചെയ്യുന്ന അനീതിയാണ്.
ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണം. എന്തിനാണ് എം.എ.ബേബി നിലപാടില്‍ മലക്കം മറിഞ്ഞത്. ശബരിമല വിഷയത്തില്‍ യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന വാദം ശരിയല്ല. പാര്‍ലമെന്റില്‍ യുഡിഎഫ് പ്രതിനിധി ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കേന്ദ്രം എതിര്‍ത്തതിനാല്‍ അവതരണാനുമതി ലഭിച്ചില്ല.
നിയമസഭയിലും പാര്‍ലമെന്റിലും ചെയ്യാവുന്നതെല്ലാം യുഡിഎഫ് ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളും ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് വാദം തെറ്റിദ്ധാരണ മൂലമാണ്. ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്‍എസ്എസ് നേതൃത്വത്തെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തും. യുഡിഎഫ് ചെയ്ത കാര്യങ്ങള്‍ എന്‍എസ്എസ് ശ്രദ്ധിക്കാതെ പോയിരിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ് ശബരിമല. തെരഞ്ഞെടുപ്പില്‍ എംപിമാര്‍ ആരും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.