തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്. ചെന്നിത്തല നിയമസഭയെ അവഹേളിച്ചുവെന്ന് കാണിച്ച് ഐ.ബി. സതീഷ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
ചെന്നിത്തല സ്പീക്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരേയുള്ള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വന്നതിനുപിന്നാലെയാണ് ചെന്നിത്തല സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത്.
സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും സ്പീക്കര്‍ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണ് എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശ ലംഘനത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സതീഷ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.