ദുബായ്: യുഎഇയില്‍ റമദാന്‍ ഒന്ന്, ഏപ്രില്‍ 13 ന് ആരംഭിക്കുമെന്ന് പ്രവചനം. ഇത്തവണ 14 മണിക്കൂറോളമായിരിക്കും റമദാന്‍ വ്രതം. പുലര്‍ച്ചെ 4.44 ന് ആരംഭിക്കുന്ന വ്രതം 6.14ന് മഗ്രിബ് പ്രാര്‍ഥനയോടെ ആണ് അവസാനിപ്പിക്കേണ്ടത്.
വിവിധ എമിറേറ്റുകളില്‍ വ്രത സമയത്തിന് വ്യത്യാസമുണ്ടാകുമെന്ന് അറബ് ഫെഡറേഷന്‍ ഫോര്‍ ബഹിരാകാശ- ജ്യോതിശാസ്ത്ര അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഏപ്രില്‍ 13 ചൊവ്വാഴ്ച ഹിജ്‌റാ വര്‍ഷം 1442 ലെ റമദാന്‍ മാസം ആരംഭിക്കും. മെയ് 13 നായിരിക്കും ഈദ് അല്‍ ഫിത്തറെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തവണ റമദാനില്‍ പരമാവധി താപനില രാജ്യത്ത് പ്രതീക്ഷിക്കുന്നത് 38 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ ഹിജ്‌റ വര്‍ഷം 1445 മുതല്‍ 1452 വരെ കൂടുതല്‍ തണുപ്പുളള ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയായിരിക്കും റമദാന്‍ കാലമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും റമദാന്‍ ടെന്റുകള്‍ക്ക് അനുമതിയില്ല. ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവീറ്റീസ് വിഭാഗത്തിന്റെ തീരുമാനമനുസരിച്ച് പളളികള്‍ക്ക് പുറത്തുളള ടെന്റുകള്‍ക്കുള്‍പ്പടെ അനുമതി നല്‍കിയിട്ടില്ല. പൊതു സ്ഥലങ്ങളിലും ഇത്തവണ റമദാന്‍ ടെന്റുകളുണ്ടാവില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.