അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടു. കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലാണ് ചടങ്ങ് നടക്കുന്നത്. ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്,രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പൂജയില്‍ പങ്കെടുത്തു. ലോകത്തെ വിവിധ സന്യാസി പരമ്പരകളുടെ പ്രതിനിധികളായ 135 പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ 11.30 ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തി. ശേഷം പ്രധാനമന്ത്രി ഹനുമാന്‍ ഗഡി ക്ഷേത്രദര്‍ശനം നടത്തി. തുടര്‍ന്ന് രാംലല്ലയില്‍ എത്തി സാഷ്ടാങ്കം പ്രണമിച്ച ശേഷം ക്ഷേത്രവളപ്പില്‍ പാരിജാത തൈ നട്ടു. തുടര്‍ന്നാണ് പ്രധാന വേദിയിലെത്തിയത്.
ആകെ 175 പേര്‍ക്കാത്രമാണ് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.