Kerala

ജോസ് കെ മാണി പോയത് തിരിച്ചടിയായി; യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 

കാസര്‍ഗോഡ്: ജോസ് കെ മാണി പോയത് തിരിച്ചടിയായെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ.എം മാണിയുടെ പൈതൃകം അവകാശപ്പെടാവുന്നത് ജോസ് കെ മാണിക്ക്. മാണി കോണ്‍ഗ്രസിന്റെ ശക്തി തിരിച്ചറിഞ്ഞത് പിണറായിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുരളീധരനും കെ. സുധാകരനും പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്.

യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു. വെല്‍ഫെയര്‍ ബന്ധം തിരിച്ചടിച്ചെന്ന് പേരെടുത്ത് പറയാതെ ഉണ്ണിത്താന്‍ പറഞ്ഞു.പരാജയത്തിന്റെ കാരണം ആഴത്തിലുള്ളതാണ്. പുറംചികിത്സകൊണ്ട് അത് ഭേദമാകില്ല. കെ.പി.സി.സി പ്രസിഡന്റ് ഒന്നുപറയുന്നു, യു.ഡി.എഫ് കണ്‍വീനര്‍ മറ്റൊന്ന് പറയുന്നു. കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്.

കോണ്‍ഗ്രസിന്റെ 14 ജില്ലയിലേയും നേതൃത്വത്തെ മാറ്റണം. പണ്ട് നാല് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുള്ളിടത്ത് ഇപ്പോള്‍ നൂറിലേറെ ആളുണ്ട്. അവരൊക്കെ തെരഞ്ഞെടുപ്പില്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന് പാര്‍ട്ടി വിലയിരുത്തണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുകയാണ്. ഈ ഗ്രൂപ്പ് രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ അടുത്തതവണ ഭരണം കിട്ടുമോ എന്നതല്ല, അടുത്തതവണ ഭരണം കിട്ടിയേക്കാം. പക്ഷേ അതിനടുത്ത തവണ ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷത്തെങ്കിലും ഇരിക്കണ്ടേ

ബി.ജെ.പിയുടെ വളര്‍ച്ച നിസ്സാരമായി കാണരുത്. സംഘടനാപരമായി ശക്തമായ രണ്ട് മുന്നണികളാണ് എന്‍.ഡി.എയും എല്‍.ഡി.എഫും. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ലബ്യത്തിന്റെ ആഴം ഇതുവരെ നേതാക്കള്‍ക്ക് മനസിലായിട്ടില്ല.

രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിന്റെ മുഖത്ത് നോക്കി അഭിപ്രായം പറയാന്‍ കഴിയുന്നവരെ കൊണ്ടുവരണം. നിഷ്പക്ഷമായും നീതിപൂര്‍വമായും ചര്‍ച്ച നടക്കണം. അല്ലാതെ അവിടെ വന്നിരുന്ന് നേതാക്കന്മാരുടെ മനസില്‍ ആഗ്രഹിക്കുന്നത് അവര്‍ പറയുന്നതിന് മുന്‍പ് വിളിച്ചുപറയുന്ന ആളുകളെ ഇത്തരം സമിതികളില്‍ ഇരുത്തിയിട്ട് കാര്യമൊന്നും ഇല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കെ.എം. മാണിക്കും ജോസിനുമൊപ്പമാണു കേരള കോണ്‍ഗ്രസ് അനുഭാവികളെന്നു മനസിലാക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

 

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.