ദുബായ് : യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. വരും ദിവസങ്ങളില്‍ മഴയ്ക്കും ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. കാറ്റോടു കൂടിയ ശക്തമായ മഴ ചിലയിടങ്ങളില്‍ ഗതാഗതത്തെ ബാധിച്ചു. കല്‍ബയിലെ പ്രധാന റോഡ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് അടച്ചിട്ടു. അല്‍ ഹഫിയ സ്‌ക്വയര്‍ മുതല്‍ വാദി അല്‍ ഹിലോ വരെ ഇരുദിശകളിലേക്കും ഗതാഗതം നിര്‍ത്തിവച്ചു. വാദികള്‍ നിറഞ്ഞു, മലനിരകളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമാണ്. യാത്ര ചെയ്യുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ുബായ് ജുമൈറ, ലഹ്ബാബ്, ജബല്‍അലി, ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍, വാദി അല്‍ ഹിലോ, ദൈദ്, ഫുജൈറ അഹ്ഫാര, വാദി മൈദാഖ്, അല്‍ ബിദിയ, റാസല്‍ഖൈമയിലെ മലീഹ-ഷൌഖ റോഡ്, അല്‍ മനാഇ, അജ്മാന്‍ അല്‍ നുഐമിയ, എമിറേറ്റ്‌സ് റോഡിനു സമീപം അല്‍ ഹിലിയോ, ഉമ്മുല്‍ഖുവൈന്‍ ഫലജ് അല്‍ മുഅല്ല, അബുദാബി ഗന്തൂത്, അല്‍ ബഹ്യ, അല്‍ഐന്‍ ജബല്‍ ഹബീത് മലനിരകള്‍, സാഖിര്‍, ഒമാന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ഉച്ചയോടെ ശക്തമായ മഴപെയ്തു. താഴ്ന്ന മേഖലകളിലെ റോഡുകളില്‍ വെള്ളം നിറഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ദുബായിലടക്കം രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
വരും ദിവസങ്ങളിലും പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥ ആയിരിക്കുമെന്നു പ്രിന്‍സിപ്പല്‍ മീറ്റിയോറോളജിക്കല്‍ ഡേറ്റ അനലിസ്റ്റ് ആസിഫ് ഷാ പറഞ്ഞു. കിഴക്കു പടിഞ്ഞാറന്‍ മേഖലകളില്‍ മഴയ്ക്കു സാധ്യതയുണ്ട്. രാത്രിയോടെ അന്തരീക്ഷ ഈര്‍പ്പം ഉയരും, തുടര്‍ ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ആയതിനാല്‍ വാദികള്‍, മലയോര മേഖലകള്‍, എന്നിവിടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ നല്‍കി്. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയരാനും,മലനിരകളില്‍ നിന്നു നീരൊഴുക്കു കൂടി, മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.