ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ ‘ആബ്സ് ബോഡി’ ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി വിദ്യാര്‍ത്ഥിയോടൊപ്പം പുഷ് അപ് എടുക്കുന്ന വീഡിയോ. തമിഴ്‌നാട് മുളഗുമൂട് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ പുഷ് അപ് ചലഞ്ച്.
പുഷ് അപ്പിനൊപ്പം ‘ഐക്കിഡോ’ എന്ന ആയോധനകലയും രാഹുല്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പുഷ് അപ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നത് ഒരു പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിക്കൊപ്പം രാഹുല്‍ ഒരു മിനുട്ടില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 15 പുഷ് അപ് എടുക്കുന്നതിനിടെ സദസ്സില്‍ നിന്ന് നിറഞ്ഞ കൈയ്യടിയായിരുന്നു. അതിന് ശേഷം ഒറ്റക്കൈ കൊണ്ട് രാഹുല്‍ പുഷ് അപ് എടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.
നേരത്തെ രാഹുല്‍ കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ വേളയിലായിരുന്നു രാഹുലിന്റെ ആബ്സ് ബോഡി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൊല്ലം വാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ രാഹുല്‍ കടലിലേക്ക് എടുത്ത് ചാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ചിത്രം വൈറല്‍ ആകാന്‍ തുടങ്ങിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.