ഡല്‍ഹി: കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ്സിന്റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ്സ് പാര്‍ട്ടി പരാജയങ്ങളില്‍ ഉലയുമ്പോഴും സംഘടനയുടെ സാമ്പത്തിക ഭദ്രത അഹമ്മദ് പട്ടേല്‍ ഉറപ്പ് വരുത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ മോദിയും അനുശോചനം രേഖപ്പെടുത്തി.
അഹമ്മദ് പട്ടേല്‍ ജിയുടെ നിര്യാണത്തില്‍ താന്‍ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹം സമൂഹത്തെ സേവിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എല്ലായ്പ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും നരേന്ദ്ര മോദി പറഞ്ഞു. മകന്‍ ഫൈസലിനോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. അഹമ്മദ് ഭായിയുടെ ആത്മാവ് സമാധാനത്തില്‍ വിശ്രമിക്കുക, ”പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ഇന്നൊരു ദുഖകരമായ ദിവസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടും തൂണായിരുന്നു ശ്രീ അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിന് വേണ്ടി ജീവിക്കുകയും പ്രതിസന്ധികാലത്ത് പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു പട്ടേല്‍. അദ്ദേഹം പാര്‍ട്ടിക്ക് എന്നും മുതല്‍കൂട്ടായിരുന്നു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അഹമ്മദ് ജി ഒരു ബുദ്ധിമാനും പരിചയസമ്പന്നനുനായ സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല, ഞാന്‍ നിരന്തരം ഉപദേശങ്ങള്‍ക്കായി സമീപിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു. ഞങ്ങള്‍ക്കെല്ലാം വിശ്വസ്ഥനും എന്നും ആശ്രയിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.