ന്യൂഡല്‍ഹി: ആരുടേയും അനീതിക്ക് വഴങ്ങില്ലെന്നും സത്യത്താല്‍ അനീതിയെ ജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
താന്‍ ഈ ലോകത്തില്‍ ആരെയും ഭയപ്പെടുന്നില്ലെന്നും അസത്യത്തെ എതിര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും സഹിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉന്നംവച്ചാണ് രാഹുലിന്റെ ട്വീറ്റ്.
ഹത്രാസില്‍ കൂട്ട മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെയും പ്രിയങ്കയെയും കഴിഞ്ഞ ദിവസം യുപി പോലീസ് തടയുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ഉണ്ടായി. സെക്ഷന്‍ 332, 353, 427, 323, 354 (ബി), 147,148 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് കയ്യേറ്റം ചെയ്യുകയും പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലില്‍ വച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഹത്രാസ് സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.