Web Desk
1988 ജൂണ്‍ 24-ാം തിയതിയാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും മലയാളികളുടെ ഇടയിലേക്ക് വന്നത്. ഇന്ന് അതിന് 32 വയസ്സ് തികയുന്നു. സ്ത്രീലമ്പടനായ മാതുപണ്ടാരത്തിന്‍റെയും അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടപ്പന്‍ എന്ന മകന്‍റെയും കഥയാണ് മലയളത്തിലെ മികച്ച സിനിമകളിലൊന്നായ ആര്‍.സുകുമാരന്‍/മോഹന്‍ലാല്‍ ടീമിന്‍റെ പാദമുദ്രയില്‍ പറയുന്നത്.
മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും. ഒരു സിനിമ സെറ്റില്‍ പോലും പോയിട്ടില്ലാത്ത ആര്‍.സുകുമാരന്‍ എന്ന പുതുമുഖ തിരക്കഥാകൃത്ത്/സംവിധായകന്‍ ആണ് ഇത്രയും മികച്ച ഒരു സിനിമ മലയാളത്തിന് സമ്മാനിച്ചത് എന്നത് അതിശയിപ്പിക്കുന്നു.
സ്ത്രീലമ്പടനും സംസാരത്തിലൂടെ അശ്ലീലം പറയുന്ന മാതു പണ്ടാരമാണോ അതോ കുട്ടിക്കാലം മുതല്‍ തന്റേതല്ലാത്ത കാരണത്താല്‍ നാട്ടുകാരുടെ മുഴുവന്‍ പരിഹാസവും ഏറ്റ് വാങ്ങേണ്ടി വന്ന മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനാണോ കൂടുതല്‍ മികച്ചത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക പ്രയാസമായിരിക്കും. അത്രയ്ക്ക് മികച്ച രീതിയിലാണ് മോഹന്‍ലാല്‍ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.
മോഹന്‍ലാലിന്‍റെ മികച്ച 10 സിനിമകള്‍ എടുത്താല്‍ അതിലെ ഒരു ചിത്രം പാദമുദ്ര ആയിരിക്കും. പാദമുദ്ര/ആര്യന്‍/ ഉത്സവപ്പിറ്റേന്ന് എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്ത് 1988 ലെ സ്റ്റേറ്റ്/നാഷണല്‍ ലെവലില്‍ മികച്ച നടനായി അവസാന റൗണ്ട് വരെ മോഹന്‍ലാല്‍ എത്തിയിരുന്നു.
പക്ഷെ അന്ന് 28 വയസ് മാത്രം ഉണ്ടായിരുന്ന മോഹന്‍ലാലിന് ഇനിയും അവാര്‍ഡ് ലഭിക്കാന്‍ അവസരങ്ങള്‍ ഉണ്ടെന്ന നിഗമനത്തില്‍ 80 വയസ്സുണ്ടായിരുന്ന പ്രേംജിക്ക് അവാര്‍ഡ് കൊടുക്കുകയും/പ്രോത്സാഹനം എന്ന നിലക്ക് അദ്ദേഹത്തിന് ഒരു സ്‌പെഷ്യല്‍ അവാര്‍ഡ് കൊടുത്ത് കൈകഴുകി അന്ന് ജൂറി.
മോഹന്‍ലാലിന്‍റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞാടിയ പാദമുദ്രയില്‍
നെടുമുടി വേണുവിന്‍റെയും സീമയുടെയും പ്രകടനങ്ങള്‍ മികച്ചതായിരുന്നു. സാലു ജോര്‍ജിന്‍റെ ഛായാഗ്രഹണവും വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതവും ജോണ്‍സണ്‍ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ കൂടുതല്‍ മനോഹരമാക്കി. ‘അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓങ്കാര മൂര്‍ത്തി ഓച്ചിറയില്‍ എന്ന ഗാനം ഇന്നും ഹിറ്റാണ്…