ഡിസംബര്‍ 18 ന് ഖത്തറിലെ ലുസെയില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനായി 18 ലക്ഷം പേരുടെ അപേക്ഷയാണ് ഫിഫയ്ക്ക് ലഭിച്ചത്. അതേസമയം, സ്റ്റേഡിയത്തില്‍ എണ്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമേയുള്ളു.
ദോഹ : ലോകകപ്പ് കാണാന്‍ ഓണ്‍ ലൈന്‍ ബുക്കു ചെയ്തവര്‍ക്ക് നറുക്കെടുപ്പിലൂടെയുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു.
നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അര്‍ഹരായവര്‍ മാര്‍ച്ച് 21 ന് മുമ്പ് ടിക്കറ്റിന് അവകാശ വാദം ഉന്നയിച്ച് വാങ്ങിയിരിക്കണം. ഇല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ടിക്കറ്റ് അനുവദിക്കും. മാര്‍ച്ച് എട്ടു മുതല്‍ 21 വരെ മാത്രമേ ടിക്കറ്റ് വാങ്ങാന്‍ അവസരം ലഭിക്കുകയുള്ളുവെന്ന് ഫിഫ സംഘാടകര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ 1.7 കോടി ആളുകളാണ് പങ്കെടുത്തത്.
ഖത്തറിനു പുറത്തുള്ളവര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ ഫിഫയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം.
ഖത്തറില്‍ താമസിക്കുന്നവര്‍ക്കായി ടിക്കറ്റ് ലഭിക്കാന്‍ മറ്റൊരു പേജിലാണ് ലോഗിന്‍ ചെയ്യേണ്ടത്.
2022 ഡിസംബര്‍ 18 ന് നടക്കുന്ന കലാശക്കളി കാണാന്‍ 18 ലക്ഷം പേരാണ്
ടിക്കറ്റിന് അപേക്ഷിച്ചത്. നവംബര്‍ 21 നാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുക.
ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടമായ 20 ദിവത്തിനുള്ളില്‍ ഏറ്റവും അധികം അപേക്ഷ ലഭിച്ചത് ആതിഥേയ രാജ്യമായ ഖത്തറില്‍ നിന്നും തന്നെയാമ്.
അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്. ഫ്രാന്‍സ്, ഇന്ത്യ, മെക്‌സികോ, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവടങ്ങളില്‍ നിന്നുമാണ് ഫുട്‌ബോള്‍ മാമാങ്കം കാണാനായി ഏറ്റവും അധികം പേര്‍ അപേക്ഷ നല്‍കിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.