Gulf

ലോകകപ്പ് ഫുട്‌ബോള്‍ : മയക്കുമരുന്നു കടത്ത് തടയാന്‍ കര്‍ശന നടപടി

ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തറിലേക്ക് മയക്കു മരുന്നു കടത്തുന്നത് തടയാന്‍ നടപടി

 

ദോഹ : ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിലേക്ക് മയക്കു മരുന്നു കടത്താന്‍ രാജ്യാന്തര ലോബികള്‍ ശ്രമിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി ലഹരി വിരുദ്ധ സ്‌ക്വാഡ്.

കഴിഞ്ഞ ദിവസം ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ നിരോധിത ലഹരിമരുന്നുമായി യാത്രക്കാരനെ പിടികൂടിയിരുന്നു. വയറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളിക രൂപത്തിലുള്ള മരുന്നുകള്‍ കണ്ടെത്തിയത്.

പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ ഇയാളെ ദേഹ പരിശോധനയ്ക്ക് വിധേയനാക്കി. സ്‌കാനറുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ നിരവധി ഗുളികകള്‍ കണ്ടെത്തിയത്.

മാര്‍ച്ച് 28 നും സമാനമായ രീതിയില്‍ മയക്കു മരുന്നു കടത്താന്‍ ശ്രമിച്ചത് ഖത്തര്‍കസ്റ്റംസ് പിടികൂടിയിരുന്നു. നിരോധിത മരുന്നുകളുടെ ശേഖരം യാത്രക്കാരന്റെ ഭാഗില്‍ നിന്നും പിടികൂടുകയായിരുന്നു. ഹാഷിഷ് ഉള്‍പ്പടെയുള്ള മയക്കു മരുന്നുകള്‍ ഖത്തറിലേക്ക് കടത്തുന്ന രാജ്യാന്തര സംഘമാണ് ഇതിനു പിന്നിലെന്ന് പിടികൂടുന്നവരില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനാല്‍ മയക്കു മരുന്നു കടത്തിന് രാജ്യാന്തര ഡ്രഗ് ഡീലര്‍മാര്‍ ശ്രമിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ വിമാനത്താവളങ്ങളില്‍ പതിവിലുമേറെ ജാഗ്രത പുലര്‍ത്തും. സംശയം തോന്നുന്നവരെ പിടികൂടുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.