Gulf

ദോഹ ലോകകപ്പിന് എത്തുക 12 ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍

അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് മാമാങ്കത്തിനുള്ള ട്രയല്‍സായിരുന്നു ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങള്‍.

ദോഹ : ലോകകപ്പ് നടത്തുന്നതിനുള്ള ദോഹയുടെ കാര്യക്ഷമതയാണ് ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങളുടെ നടത്തിപ്പിലൂടെ ഫിഫ അധികൃതര്‍ പരീക്ഷിച്ചത്.

ഒമിക്രോണ്‍ ഭീതിയുടെ നിഴലിലാണെങ്കിലും ലോക്കല്‍ ഫുട്‌ബോള്‍ ആരാധകരുടെ ആവശേപങ്കാളിത്തം കൊണ്ട് സജീവമായിരുന്നു മത്സരങ്ങള്‍.

19 ദിവസം നീണ്ട അറബ് കപ്പ് മത്സരങ്ങളുടെ നടത്തിപ്പിന്റെ പ്രധാന ശ്രദ്ധ സ്റ്റേഡിയങ്ങളിലേക്കുള്ള മെട്രോ സൗകര്യങ്ങളുടെ സേവനമായിരുന്നു.

അറബ് കപ്പ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികളുടെ വന്‍ഒഴുക്കാണ് അനുഭവപ്പെട്ടത്. മത്സരങ്ങളിലെ ജനബാഹുല്യം കോവിഡ് ആശങ്ക പരത്തിയെങ്കിലും ഇക്കാലയളവില്‍ കാര്യമായ കോവിഡ് കേസ് വര്‍ദ്ധന ഉണ്ടായില്ലെന്ന് ഖത്തര്‍ ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.

വിദേശത്ത് നിന്നും വന്ന നാലുപേര്‍ക്ക് അടുത്തിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

അറബ് കപ്പ് നടന്നപ്പോള്‍ പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു.

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ നിത്യേന നാലു മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരാള്‍ക്ക് കുറഞ്ഞത് രണ്ടു മത്സരങ്ങളെങ്കിലും കാണാനുള്ള ഗതാഗത സൗകര്യം ഒരുക്കുക എന്ന വെല്ലുവിളിയാണ് സംഘാടകരുടെ മുന്നിലുള്ളത്. ഖത്തര്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി വിദേശങ്ങളില്‍ നിന്ന് എത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

ഇതിനായി മെട്രോ സൗകര്യങ്ങള്‍ ക്രമപ്പെടുത്തുകയാണ് പരിഹാരം. ആകെയുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ മൂന്ന് എണ്ണത്തിന് മെട്രോയുമായി നേരിട്ട് കണക്ഷന്‍ ഇല്ല. ഇവിടങ്ങളിലേക്ക് ഫീഡര്‍ ബസ്സുകളാണുള്ളത്.

ഫുട്‌ബോള്‍ ആരാധര്‍ക്കായി ദോഹ മെട്രോ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്.

ദോഹ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഡ്രോണ്‍ ലൈറ്റ് ഷോ പോലുള്ള ആകര്‍ഷക പരിപാടികളും ഇക്കുറി ഉണ്ടാകുമെന്നാണ് സൂചനകള്‍.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.