തിരൂര്‍: മലപ്പുറം ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ഥികളുടെ സാധ്യതാപ്പട്ടികയായി. നിലമ്പൂരില്‍ പി.വി. അന്‍വര്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. മണ്ഡലത്തില്‍ പി.വി. അന്‍വറിനെ കാണാനില്ലെന്നതിനെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കവെയാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന്‍, തവനൂരില്‍ കെ.ടി. ജലീല്‍ എന്നിവരെ വീണ്ടും സ്ഥാനാര്‍ഥികളാക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പെരിന്തല്‍മണ്ണയില്‍ മുന്‍ലീഗ് നേതാവും മലപ്പുറം നഗരസഭ ചെയര്‍മാനുമായ കെ പി മുഹമ്മദ് മുസ്തഫയാണ് എല്‍ഡിഎഫിന്റെ പരിഗണനയിലുള്ളത്. താനൂരില്‍ വി അബ്ദുറഹിമാനും തിരൂരില്‍ ഗഫൂര്‍ പി. ലില്ലീസും പരിഗണനയിലുണ്ട്. ഏറനാട് മുന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലി മത്സരിച്ചേക്കും.
മങ്കടയില്‍ ടി.കെ. റഷീദലിയുടെ പേരാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വണ്ടൂരില്‍ മിഥുന, ഇ.ഡി. ചന്ദ്രബാബു എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.