അഗര്‍ത്തല: ജാട്ട് സമുദായത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ജാട്ടുകളും പഞ്ചാബികളും ശരീരം കൊണ്ട് ശക്തരാണെങ്കിലും അവര്‍ക്ക് ബംഗാളികളെക്കാള്‍ ബുദ്ധി കുറവാണെന്നായിരുന്നു ബിപ്ലബ് കുമാറിന്റെ വിവാദ പരാമര്‍ശം.
ഞായറാഴ്ച്ച അഗര്‍ത്തല പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ജാട്ടുകളെയും പഞ്ചാബികളെയും ബിപ്ലബ് കുമാര്‍ അധിക്ഷേപിച്ചത്. “രാജ്യത്തെ ഓരോ സമുദായങ്ങള്‍ക്കും ഓരോ സവിശേഷതകളുണ്ട്. ബംഗാളികളെ സംബന്ധിച്ച് ബുദ്ധിശക്തിയുടെ കാര്യത്തില്‍ ആര്‍ക്കും അവരെ പരാജയപ്പെടുത്താനാവില്ല. ഹരിയാനയില്‍ നിരവധി ജാട്ടുകളുണ്ട്. പഞ്ചാബികളും ജാട്ടുകളും ശാരീരികമായി ശക്തരാണെങ്കിലും അവര്‍ക്ക് ബുദ്ധി കുറവാണ്.” ബിപ്ലബ് കുമാര്‍ പറഞ്ഞു.
അതേസമയം ത്രിപുര മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി. ബിപ്ലബ് കുമാറിന്റെ പ്രസംഗം ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. ബിപ്ലബിന്റെ വാക്കുകള്‍ ബിജെപിയുടെ മാനസീകാവസ്ഥയെയാണ് കാണിക്കുന്നതെന്ന് സുര്‍ജേവാല തുറന്നടിച്ചു.
വിഷയത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല എന്നിവര്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച സുര്‍ജേവാല പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും എവിടെയെന്നും ചോദിച്ചു. വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.