ഹരിയാന: പഞ്ചാബില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് സൗജന്യമായി ഓക്‌സീമീറ്റര്‍ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിങ്. പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും സമീപപ്രദേശങ്ങളിലും എഎപി പ്രവര്‍ത്തകര്‍ ഓക്‌സീമിറ്റര്‍ വിതരണം ചെയ്യുമെന്ന് രണ്ടു ദിവസം മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 50,000 ഓക്‌സീമീറ്റര്‍ നല്‍കാന്‍ തീരുമാനം ആയത്. പഞ്ചാബിലെ ജനങ്ങള്‍ക്ക് ഓക്‌സീമീറ്റര്‍ നല്‍കാനുള്ള എഎപിയുടെ തീരുമാനത്തെ അമരീന്ദര്‍ സിങ് എതിര്‍ത്തിരുന്നു.
പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നും നിങ്ങളുടെ ഓക്‌സീമീറ്റര്‍ ഞങ്ങള്‍ക്ക് വേണ്ട എന്നുമായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നല്ല പഞ്ചാബ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. ഓക്‌സീമീറ്റര്‍ നല്‍കുമെന്ന് കെജരിവാള്‍ വീഡിയോ സന്ദേശം നല്‍കിയത് ബുധനാഴ്ചയാണെന്നും എന്നാല്‍ ചൊവ്വാഴ്ച തന്നെ ഓക്‌സീമീറ്റര്‍ വാങ്ങാനുള്ള ടെണ്ടര്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുക എന്നത്. ഓക്‌സീമീറ്റര്‍ വിതരണം ചെയ്യുന്നത് വഴി ജനങ്ങള്‍ക്ക് രക്തത്തിലെ ഓക്‌സിജന്റെ അളവ് സ്വയം പരിശോധിക്കാന്‍ സാധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികള്‍ക്ക് ഉടന്‍ തന്നെ ആശുപത്രിയിലെത്താനും ഇതുവഴി സഹായകമാകും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.