ദുബായ്: നബിദിനം പ്രമാണിച്ചുള്ള പൊതുഅവധിയായ ഒക്ടോബര്‍ 29 വ്യാഴാഴ്ച ഗതാഗത സേവനങ്ങളുടെ സമയക്രമം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുറത്തുവിട്ടു. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കും. ഗതാഗത സേവന കേന്ദ്രങ്ങള്‍ക്കും നബിദിനത്തില്‍ അവധിയാണ്.
മെട്രോ സര്‍വീസ്
ദുബായ് മെട്രോ റെഡ് ലൈന്‍ രാവിലെ അഞ്ച് മുതല്‍ അര്‍ദ്ധരാത്രി ഒരു മണിവരെ. ഗ്രീന്‍ ലൈന്‍ രാവിലെ 5.30 മുതല്‍ അര്‍ദ്ധരാത്രി ഒരു മണിവരെയും സര്‍വീസ് നടത്തും. ട്രാം രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി ഒരു മണിവരെ.
ബസ് സര്‍വീസ്
പ്രധാന സ്റ്റേഷനുകള്‍: പുലര്‍ച്ചെ 4.25 മുതല്‍ അര്‍ദ്ധരാത്രി 12.29 വരെ.
അല്‍ ഗുബൈബ സ്റ്റേഷന്‍: പുലര്‍ച്ചെ 4.14 മുതല്‍ അര്‍ദ്ധരാത്രി 12.58 വരെ.
സബ്സ്റ്റേഷനുകള്‍: റൂട്ട് സി01 ഒഴികെ പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 11 വരെ.
ഖിസൈസ് സ്റ്റേഷന്‍: രാവിലെ 4.31അര്‍ദ്ധരാത്രി 12.08
അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍: രാവിലെ 5.05 മുതല്‍ രാത്രി 11.35 വരെ.
ജെബല്‍അലി : രാവിലെ 4.58 മുതല്‍ രാത്രി 11.30 വരെ.
മെട്രോ ലിങ്ക് ബസ് സര്‍വീസ്
റാഷിദിയ, മാള്‍ ഓഫ് എമിറേറ്റ്സ്, ഇബ്ന്‍ ബത്തൂത്ത, ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, അബു ഹെയ്ല്‍, ഇത്തിസലാത്ത് സര്‍വീസ് രാവിലെ അഞ്ച് മുതല്‍ അര്‍ദ്ധരാത്രി 12.10 വരെ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.