പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി ആശങ്കാജനകമായി ഉയരുകയും മാനേജ്‌മെന്റുകളുടെ കെടുകാര്യസ്ഥത ബാല ന്‍സ്‌ഷീറ്റില്‍ പ്രതിഫലിക്കുകയും ചെയ്യുമ്പോ ള്‍ ഇവയുടെ സ്വകാര്യവല്‍ക്കരണമാണ് പലരും ഒരു പരിഹാരമായി നിര്‍ദേശിക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കുന്നതിന് ജനങ്ങളുടെ നികുതിപണം വീണ്ടും വീണ്ടും വിനിയോഗിക്കുന്നതിന് പകരം സ്വകാര്യ മൂലധനം ക്ഷണിക്കുകയാണ് വേണ്ടതെന്ന വാദം ഒരു വിഭാഗം വിദഗ്‌ധര്‍ ഉന്നയിക്കുന്നു.
വ്യത്യസ്‌ത ബിസിനസ് രീതികളുടെ പ്രക ടനത്തിലെ നിലവാരഭേദമാണ് അവര്‍ ചൂണ്ടി കാണിക്കുന്നത്. സ്വകാര്യ മേഖലയിലെ പുതുതലമുറ ബാങ്കുകള്‍ മികച്ച സാമ്പത്തിക നില യും വളര്‍ച്ചയും രേഖപ്പെടുത്തുമ്പോഴാണ് മറുഭാഗത്ത് പൊതുമേഖലാ ബാങ്കിംഗ് പ്രതിസന്ധിയില്‍ അമരുന്നത് എന്നതുകൊണ്ടുത ന്നെ ഈ പ്രതിസന്ധിക്കുള്ള പരിഹാരം പൊ തുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമാണെന്ന് ചില വിദഗ്‌ധര്‍ വാദിക്കുന്നു. എന്നാല്‍ ഈ വാദം ഇടത്തോട്ടോ വലത്തോട്ടോ ചായ്‌വില്ലാത്ത `സെന്‍ട്രിസ്റ്റുകള്‍’ എന്ന് വിളിക്കാവുന്ന ഇകണോമിസ്റ്റുകള്‍ തന്നെ ഖണ്‌ഡിക്കുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം എത്രത്തോളമെന്ന് കണ്ടെത്തുന്നതിന് കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരികയും `എന്‍പിഎ’ എന്ന പ്രശ്‌നത്തിന്റെ രാക്ഷ സീയത പൊതുസമൂഹത്തിനെ ബോധ്യപ്പെ ടുത്തുകയും ചെയ്‌ത മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമാണ് അ വ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമെന്ന വാദത്തോട് യോജിക്കുന്നില്ല. പതിറ്റാണ്ടുക ളായി ബാങ്കുകള്‍ തന്ത്രപരമായി ഒളിപ്പിച്ചു വെച്ച നിഷ്‌ക്രിയ ആസ്‌തി സംബന്ധിച്ച പ്ര ശ്‌നങ്ങളെല്ലാം വലിച്ച് പുറത്തേക്കിടാന്‍ മുന്‍ കൈയെടുത്ത രഘുറാം രാജന്‍ പൊതുമേഖ ലാ ബാങ്കുകളെ രക്ഷിക്കാന്‍ മറ്റ് വഴികള്‍ തേട ണമെന്ന വാദമാണ് ഉന്നയിക്കുന്നത്. ഇത് കൂടുതല്‍ പ്രായോഗികവും ബാലന്‍സ്‌ഡ് ആയതുമായ നിര്‍ദേശമാണെന്ന് പറയേണ്ടിയിരിക്കുന്നു.
നിഷ്‌ക്രിയ ആസ്‌തി സംബന്ധിച്ച പ്രശ്‌ന ങ്ങള്‍ നേരിടുന്നത് കൂടുതലും പൊതു മേഖ ലാ ബാങ്കുകളാണെങ്കിലും സ്വകാര്യ മേഖലാ ബാങ്കുകളും ഈ പ്രശ്‌നത്തില്‍ നിന്ന് മുക്ത മല്ല. ഐസിഐ സിഐ ബാങ്കും ആക്‌സിസ് ബാങ്കും നേരിട്ട പ്രശ്‌നങ്ങള്‍ ഉദാഹരണമാണ്. കടക്കെണിയിലമര്‍ന്ന ഒരു കമ്പനിക്ക് വഴിവിട്ട രീതിയില്‍ വായ്‌പ കൊടുത്തതിന്റെ പേരില്‍ ആരോപ ങ്ങള്‍ നേരിട്ട ഒരു സിഇഒ രാജി വെച്ചൊഴിഞ്ഞത് ഒരു സ്വകാര്യ മേഖലാ ബാങ്കിന്റെ തലപ്പ ത്തു നിന്നാണ്. ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയിരുന്ന ചന്ദാ കോച്ചാര്‍ ഭര്‍ത്താവിനു വേണ്ടി സാമ്പത്തിക തിരിമറികള്‍ നടത്തുകയാണ് ചെയ്‌തത്. പൊതുമേഖലാ ബാങ്കിന്റെ സിഇഒമാര്‍ മാത്രമല്ല, സ്വകാര്യ ബാങ്കുകളുടെ സിഇഒമാരും വായ്‌പകള്‍ കൊടുക്കുന്നതില്‍ ചട്ടങ്ങള്‍ ലംഘിക്കുകയോ സുതാര്യത നില നിര്‍ത്തുന്നതില്‍ പരാജയപ്പെടുകയോ ചെയ്‌ത തിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്നു. ആക്‌സിസ് ബാങ്ക് സിഇഒ ആയിരുന്ന ശിഖാ ശര്‍മയ്‌ക്ക് മറ്റൊരു ടേം കൂടി അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായില്ല. യെസ് ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത് അതിന്റെ സ്ഥാപകനായ റാണാ കപൂര്‍ തന്നെയാണ്. ഇതെല്ലാം സ്വകാര്യ മേഖലാ ബാങ്കുകളും പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമല്ല എന്നാണ് തെളിയിക്കുന്നത്.
എത്രത്തോളം വായ്‌പ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ സ്‌കീമുകള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്നതു പോലുള്ള സാമ്പ്രദായിക രീതികള്‍ അവസാനിപ്പിക്കുക യാണ് പൊതുമേഖലാ ബാങ്കുകളുടെ സാ മ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതി നുള്ള ഒരു മാര്‍ഗമെന്ന് രഘുറാം രാജന്‍ പറ യുന്നു. സര്‍ക്കാര്‍ സ്‌കീമുകള്‍ പൊതുമേഖ ലാ ബാങ്കുകള്‍ വഴി നടപ്പിലാക്കുകയാണെ ങ്കില്‍ അതിനുള്ള പ്രതിഫലം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരികയാണ് പൊതു മേഖലാ ബാങ്കുകളുടെ ബിസിനസ് മെച്ചപ്പെ ടുത്തുന്നതിനുള്ള മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. പൊതുമേഖലാ ബാങ്കുകളുടെ പ്രശ്‌നങ്ങ ള്‍ അവയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ഒരു പഴുതായെടുത്ത് നീക്കങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെങ്കില്‍ അത് ശരിയല്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.