Kerala

പുത്രീവാത്സല്യത്താല്‍ നാടിനെ നശിപ്പിക്കരുതെന്ന് പിടി തോമസ്; പൂരപ്പാട്ടിന്റെ സ്ഥലമാണോ സഭയെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: എം ശിവശങ്കറിന്റെ കുറ്റകൃത്യങ്ങളിലെല്ലാം ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് പി.ടി തോമസ്. സ്വപ്‌നസുന്ദരിക്കൊപ്പം കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. ലാവ് ലിന്‍ ഫയല്‍ ചോര്‍ത്തി തുടങ്ങിയതാണ് പിണറായി-ശിവശങ്കര്‍ ബന്ധമെന്ന് പി.ടി തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്‌ന പങ്കെടുത്തോ?എന്നും അദ്ദേഹം ചോദിച്ചു.ധൃതരാഷ്ട്രരെ പോലെ മുഖ്യമന്ത്രി പുത്രീവാത്സല്യത്താല്‍ നാടിനെ നശിപ്പിക്കരുതെന്ന് പി.ടി തോമസ് പറഞ്ഞു.

പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി മറുപടി നല്‍കി. പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. കുറേനാള്‍ ലാവ്‌ലിനില്‍ പ്രതിയാക്കാന്‍ നടന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുെടയും മുന്നില്‍ തലയുയര്‍ത്തി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്തിന്റെ അടിവേര് കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതിനാലാണ് കേന്ദ്രത്തിന് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നതോടെയാണ് ശിവശങ്കറിനെതിരെ നടപടി എടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ സിഎം രവീന്ദ്രനെ കുറ്റക്കാരനാകുന്നത് വികലമനസ്സിന്റെ വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രവീന്ദ്രനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. വിവരശേഖരണം മാത്രമാണ് നടക്കുന്നത്. എന്‍ഐഎ കുറ്റപത്രം പ്രതിപക്ഷം കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.