India

പിഎസ്എല്‍വി സി-49 വിക്ഷേപിച്ചു; വിക്ഷേപണം പ്രതികൂല കാലാവസ്ഥയില്‍

 

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എല്‍വി സി-49 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ദൌത്യം.  പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് സി-49ന്റെ വിക്ഷേപണം.അഞ്ച് മിനിറ്റ് നേരം കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു.

കോവിഡ് കാലത്തെ ഐഎസ്ആര്‍ഒയുടെ ആദ്യദൗത്യമാണിത്. ഒന്‍പത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ലിത്വാനിയ (1-ടെക്നോളജി ഡെമോസ്‌ട്രേറ്റർ), ലക്സംബർഗ് (ക്ലിയോസ് സ്പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷൻ ഉപഗ്രഹങ്ങൾ), യുഎസ് (4-ലെമൂർ മൾട്ടി മിഷൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ) എന്നിവയാണ് വിദേശത്തുനിന്നുള്ള ഒൻപത് ഉപഗ്രഹങ്ങൾ. എന്നാൽ, ഇന്ത്യൻ റഡാർ ഇമേജിങ് സാറ്റലൈറ്റ് ഇ‌ഒ‌എസ് -01 (മുൻപ് റിസാറ്റ് -2 ബിആർ 2) സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്എആർ) ഭ്രമണപഥത്തിൽ എത്തിക്കലാണ് പി‌എസ്‌എൽ‌വി-സി 49 ന്റെ പ്രാഥമിക ലക്ഷ്യം. നാലാംഘട്ട ജ്വലനം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടും.

ഏത് കാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് ഈ ഉപഗ്രഹത്തിലെ സംവിധാനങ്ങൾ. ഉപഗ്രഹത്തിന് രാവും പകലും ചിത്രമെടുക്കാൻ കഴിയുന്നതിനാല്‍ ഇത് ശത്രുക്കളെ നിരീക്ഷിക്കാനും സിവിലിയൻ പ്രവർത്തനങ്ങൾക്കും ഉപയോഗപ്രദമാകും. രണ്ട് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടോറുകളുള്ള പി‌എസ്‌എൽ‌വി റോക്കറ്റിന്റെ ഡി‌എൽ വേരിയന്റാണ് ഇസ്‌റോ ഈ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഖര ദ്രാവക ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്ന നാല് സ്റ്റേജ് / എൻജിൻ റോക്കറ്റാണ് പി‌എസ്‌എൽ‌വി.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.