ലോകത്തിന്റെ സാങ്കേതിക ഭാവി മുന്‍കൂട്ടി നിര്‍ണയിക്കുന്ന ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി്. അവസാനവട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും ഫ്യൂച്ചര്‍ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവര്‍ എത്തി.
ഭാവിയിലേക്കുള്ള നൂതന ഗവേഷണങ്ങളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന വേറിട്ട കേന്ദ്രമാണ് ഫ്യൂച്ചര്‍ മ്യൂസിയം. ഒരേ സമയം നൂതന സാങ്കേതികതയും സര്‍ഗാത്മകമായ ആശയങ്ങളും അവതരിപ്പിക്കുന്ന ഇടം.ഖടനയിലും നിര്‍മാണത്തിലും ഏറെ പുതുമകളോടെയാണ് മ്യൂസിയം ഒരുങ്ങുന്നത്. 30,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയും 77 മീറ്റര്‍ ഉയരവുമുള്ള കെട്ടിടത്തിന് ഏഴ് നിലകളുണ്ട്. തൂണുകളില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അറബി കാലിഗ്രഫിയുള്ള 1,024 പാനലുകള്‍ നിര്‍മിച്ചത് റോബോട്ടുകളാണ്.
500 ദശലക്ഷം ദിര്‍ഹം ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തില്‍ ലാബുകളും ക്ലാസ്മുറികളുമുണ്ടാകും. സന്ദര്‍ശകര്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യകളെ മനസ്സിലാക്കാന്‍ കഴിയുന്ന പ്രദര്‍ശനങ്ങളുണ്ടാകും. നിര്‍മാണം പൂര്‍ത്തിയാകാനായി ദുബൈ നഗരവാസികള്‍ കാത്തിരിക്കുന്ന കെട്ടിടം കൂടിയാണിത്.
അറബി സംസാരിക്കുന്ന കെട്ടിടം എന്നാണ് ശൈഖ് മുഹമ്മദ് ഇതിനെ വിശേഷിപ്പിച്ചത്. അറബ് തനിമയും ആഗോള ലക്ഷ്യങ്ങളും സമ്മേളിക്കുന്ന ഇടം. ആകര്‍ഷകമായ കെട്ടിടം നിര്‍മിക്കുകയല്ല, നല്ല ഭാവിക്കായി മനുഷ്യരെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.